കരിയാട് കത്തുന്നു; കാഴ്ചക്കാരായി പൊലിസ്
ചൊക്ലി: കരിയാട് വാഹനങ്ങള്‍ തീവച്ച് നശിപ്പിക്കുന്നത് നിത്യസംഭവമാവുന്നു. രണ്ടു വര്‍ഷത്തിനിടയില്‍ തീവയ്പ്പില്‍ കത്തിയമര്‍ന്നത് 24 വാഹനങ്ങളാണ്. കേസുകളില്‍ ഇനിയും പ്രതികളെ കണ്ടെത്താനാവാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലിസ്. പ്രദേശത്ത് പട്രോളിങ് ശക്തമാക്കിയെങ്കിലും തീവയ്പ്പ് തുടരുന്നത് സേനയുടെ വീഴ്ചയാണെന്നാണ് ആരോപണം.
അഗ്നിക്കിരയാക്കിയതില്‍ കൂടുതലും ബൈക്കുകളാണ്. പുളിയനമ്പ്രം യു.പി സ്കൂളിനു സമീപം ശീമാട്ടിയില്‍ പ്രകാശന്റെ ഭാര്യ ഭാഗ്യലക്ഷ്മി, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ടി.എം ബാബുരാജ്, മഹിളാ കോണ്‍ഗ്രസ് നേതാവ് കൃഷ്ണകുമാരി എന്നിവരുടെ ബൈക്കുകള്‍ കഴിഞ്ഞദിവസം രാത്രി തീവച്ചു നശിപ്പിച്ചു. തയ്യത്താംപറമ്പില് പവിത്രന്റെയും സഹോദരന്റെയും ഓട്ടോറിക്ഷകള്‍, ബി.ജെ.പി പ്രവര്‍ത്തകരായ പുന്നോളിക്കണ്ടി സുരേന്ദ്രന്, അജയകുമാര്‍, അജിത് കുമാര്‍, വൈശാഖ്, ജനതാദള്‍ പ്രവര്ത്തകന് പാറക്കെട്ടില്‍ മുരളീധരന് തുടങ്ങിയവരുടെ ബൈക്കുകള്‍ കഴിഞ്ഞ മാസം പുളിയനമ്പ്രത്ത് സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോറിക്ഷ തുടങ്ങിയ വാഹനങ്ങള്‍ അഗ് നിക്കിരയാക്കിയിട്ടുള്ളത്. തലശ്ശേരി ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തിയെങ്കിലും കേസുകള്‍ പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."