വിനോദയാത്രാ സംഘത്തിന്റെ ബസ് ലോറിയില്‍ ഇടിച്ചു അഞ്ചു വിദ്യാര്‍ഥികള്‍ക്കു പരുക്ക്
പയ്യന്നൂര്‍: വെള്ളൂര്‍ ബാങ്കിനു സമീപം വിനോദയാത്രാ സംഘത്തിന്റെ ബസ് ട്രെയിലര്‍ ലോറിയിലിടിച്ച് നാലു വിദ്യാര്‍ഥികള്‍ക്കു പരുക്ക്. ഇന്നലെ രാവിലെ ആറോടെയാണ് കണ്ണൂര്‍ വിമാനത്താവളത്തിലേക്കു ഇരുമ്പ് തൂണുകളുമായി വരികയായിരുന്ന ട്രെയിലറില്‍ കാസര്‍കോട് കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസ് ഇടിച്ചത്. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
മുള്ളേരിയ നീരോടിപ്പാറയില്‍ മധുസൂദനന്റെ മകന്‍ അഖില്‍(15), അടുക്കത്തെ ശ്രീവത്സത്തില്‍ ജയകുമാറിന്റെ മകള്‍ ഐശ്വര്യ(15), മൗവ്വലിലെ കോളിക്കല്‍ ശ്രീധരഭട്ടിന്റെ മകള്‍ അശ്വതി(15), കാറഡുക്കത്തെ വടക്കേക്കര നാരായണന്റെ മകള്‍ ശോഭിത(15), കീഴടുക്കത്തെ എം.സി രാജന്റെ മകന്‍ ശബരീനാഥ്(15) എന്നിവര്‍ക്കാണ് പരുക്കേറ്റത്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ശബരീനാഥിനെ പരിയാരം മെഡിക്കല്‍ കോളജിലും മറ്റുള്ളവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഹൈദരാബാദില്‍ നിന്നു വരികയായിരുന്ന ട്രെയിലര്‍ ലോറിയില്‍ നിന്ന് യാതൊരു സിഗ്നല്‍ സംവിധാനവും ഘടിപ്പിക്കാതെ ഇരുഭാഗങ്ങളിലും ഒരുമീറ്ററോളം തള്ളിനില്‍ക്കുന്ന നിലയിലായിരുന്നു.
ബസിന്റെ പിന്‍ഭാഗത്താണ് തൂണുകള്‍ വന്നിടിച്ചത്. പയ്യന്നൂര്‍ പൊലിസ് സ്ഥലത്തെത്തി. അപകടം നടന്നയുടന്‍ ഇറങ്ങിയോടിയ ഡ്രൈവര്‍ ചെന്നൈ മണാലി ദ്വാരകാനഗറിലെ മണികണ്ഠന്‍ പിന്നീട് സ്‌റ്റേഷനില്‍ ഹാജരായി.
സ്‌കൂളിലെ പത്താംതരത്തിലെ 92 വിദ്യാര്‍ഥികളും അധ്യാപകരുമുള്‍പ്പെടെ രണ്ടു ബസുകളിലായി 31ന് വൈകുന്നേരമായിരുന്നു വിനോദയാത്രക്കു പോയത്. മൂന്നാറില്‍ നിന്നു വരുന്നതിനിടെയാണ് രണ്ടു ബസുകളില്‍ ഒന്ന് അപകടത്തില്‍പ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."