മഹല്ല് ശാക്തീകരണം ജാഗ്രത പാലിക്കണം: എസ്.വൈ.എസ്
കണ്ണൂര്‍: മഹല്ലുകള്‍ കുറ്റമറ്റ രീതിയില്‍ നടന്നുകൊണ്ടിരിക്കുന്ന സമസ്തയുടെ കീഴ്ഘടകങ്ങളും സജീവമായി മുന്നേറ്റം നടത്തുകയും ചെയ്യുന്നതിനിടെ മഹല്ലുകളില്‍ യാതൊരു ചലനവും സൃഷ്ടിക്കാന്‍ കഴിയാത്ത ചിലര്‍ ജമാഅത്ത് ഇസ്‌ലാമി ജില്ലാ സമ്മേളനത്തോടനുബധിച്ച് മഹല്ല് ശാക്തീകരണമെന്ന പേരില്‍ വരുന്നത് തിരിച്ചറിയണമെന്ന് ജില്ലാ എസ്.വൈ.എസ്. അഹ്മദ് തേര്‍ളായി അധ്യക്ഷനായി. ഉമര്‍ നദ്‌വി, അബ്ദുല്‍ ബാഖി, പി.പി മുഹമ്മദ് കുഞ്ഞി, ഉസ്മാന്‍ ഹാജി വേങ്ങാട്, അബ്ദുല്‍ഖാദര്‍ അല്‍ ഖാസിമി, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, അബ്ദുല്‍ ഹമീദ് ദാരിമി, സലീം ഫൈസി ഇര്‍ഫാനി, നജീബ് മുട്ടം, സലീം എടക്കാട്, ആര്‍ അബ്ദുല്ല ഹാജി, ഇബ്രാഹിം ബാഖവി സംസാരിച്ചു. 14ന് ഉച്ചയ്ക്ക് രണ്ടിന് സൗത്ത് ബസാര്‍ മദ്‌റസയില്‍ റഹ്മത്തുല്ല ഖാസിമിയുടെ ഖുര്‍ആന്‍ പ്രഭാഷണം നടത്താനും 17ന് രാവിലെ പത്തിന് തളിപ്പറമ്പ് കുറ്റിക്കോല്‍ മദ്‌റസയില്‍ എക്‌സിക്യുട്ടീവ് മീറ്റ് നടത്താനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."