ചിറ്റാരിപറമ്പില്‍ ആധുനിക ശ്മശാനം ഒരുങ്ങി
കൂത്തുപറമ്പ്: ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിന്റെ ആധുനിക സൗകര്യങ്ങളോടു കൂടിയ പൊ
തുശ്മശാനം ഉദ്ഘാടനത്തിനൊരുങ്ങി. പൂവ്വത്തിന്‍കീഴില്‍ പ
ഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 85 സെന്റ് സ്ഥലത്താണ് ശ്മശാനം നിര്‍മിച്ചിരിക്കുന്നത്. ഇ.പി ജയരാജന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നു മുപ്പത് ലക്ഷത്തിലേറെ രൂപ ചെലവിട്ട് നിര്‍മിച്ച പൊതുശ്മശാനം ഈ മാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യും. 2011-12 വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തിയാണ് ശ്മശാനത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. ഒരേസമയം രണ്ടു മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. സംസ്‌കാര ചടങ്ങിനെത്തുന്നവര്‍ക്ക് ഇരിപ്പിടങ്ങള്‍, അനുശോചന യോഗം നടത്താനുള്ള ഹാള്‍, ഓഫിസ്, വിറകുപുര എന്നീ അനുബന്ധ സൗകര്യവുമുണ്ട്. ക്ലബുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ പൂന്തോട്ടം നിര്‍മിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി ശ്മശാനം സൗന്ദര്യവല്‍ക്കരിക്കാനും പഞ്ചായത്ത് ഉദ്ദേശിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."