HOME
DETAILS
MAL
കഞ്ഞികുടിക്കലാണ് പ്രധാന പ്രശ്നം: പാച്ചേനി
backup
January 05 2017 | 07:01 AM
കണ്ണൂര്‍: നോട്ട് നിരോധനത്തി
നും റേഷന്‍ സ്തംഭനത്തിനുമെതിരേ ഐ.എന്‍.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ ഭവന നിര്‍മാണത്തിലല്ല ഇളവ് നല്‍കേണ്ടതെന്നും കഞ്ഞികുടിക്കലാണ് പ്രധാന പ്രശ്നമെന്നും പാച്ചേനി പറഞ്ഞു. ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.വി ശശീന്ദ്രന് അധ്യക്ഷനായി. അഖിലേന്ത്യാ സെക്രട്ടറി കെ സുരേന്ദ്രന്, പി ജനാര്ദ്ദനന്, സി രവീന്ദ്രന്, പി സൂര്യദാസ് സംസാരിച്ചു. പ്രകടനത്തിന് കെ.സി കരുണാകരന്, കെ.വി. രാഘവന്, പി. ശങ്കരന്, എ.വി. ആന്റണി, എ.സി. നാരായണന്, വി.കെ. ജലജ, സി.സി. ഗിരിജ തുടങ്ങിയവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."