സ്‌കൂള്‍ വാഹനങ്ങളുടെ പ്രത്യേക പരിശോധന 28ന്
കാഞ്ഞങ്ങാട്: പുതിയ അധ്യയന വര്‍ഷാരംഭത്തിന്റെ പശ്ചാത്തലത്തില്‍ കാഞ്ഞങ്ങാട് സബ് ആര്‍.ടി ഓഫിസ് പരിധിയിലുള്ള മുഴുവന്‍ സ്‌കൂള്‍ വാഹനങ്ങളുടെയും പരിശോധന ഈ മാസം 28ന് രാവിലെ 10ന് ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കും.
മെയ് മാസം ഫിറ്റ്‌നസ് പരിശോധന കഴിഞ്ഞ വാഹനങ്ങള്‍ ഒഴികെയുള്ളവ അസ്സല്‍ രേഖകള്‍ സഹിതം പരിശോധനക്ക് ഹാജരാക്കണമെന്ന് കാഞ്ഞങ്ങാട് ജോയിന്റ് ആര്‍.ടി.ഒ കെ.ബാലകൃഷ്ണന്‍ അറിയിച്ചു. പരിശോധനക്ക് വരുന്ന വാഹനങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കേണ്ടതിന് പൊലിസ് ഫയര്‍, മോേട്ടാര്‍ വാഹന വകുപ്പ്, ചൈല്‍ഡ് ലൈന്‍ തുടങ്ങിയ വകുപ്പുകളുടെ നമ്പറുകള്‍ വാഹനത്തിന്റെ പിന്‍വശത്ത് പ്രദര്‍ശിപ്പിക്കുകയും വേണം.
ലൈറ്റ് വാഹനങ്ങള്‍ ചുരുങ്ങിയത് 10 വര്‍ഷം ഡ്രൈവിങ് പരിചയവും ഹെവി വാഹനങ്ങള്‍ക്ക് ഹെവി ലൈസന്‍സ് എടുത്ത് അഞ്ച് വര്‍ഷ പരിചയവും ആവശ്യമാണ്.
ഡ്രൈവര്‍മാര്‍ അമിത വേഗത്തിനും മദ്യപാനത്തിനും ശിക്ഷിക്കപ്പെട്ടവരായിരിക്കരുതെന്ന് ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."