കണ്ണൂര്‍ കോര്‍പറേഷനില്‍ 177 അധിക തസ്തികകള്‍
കണ്ണൂര്‍ കോര്‍പ്പറേഷന്റെ സുഗമമായ പ്രവര്‍ത്തനത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി 177 അധിക തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
കോര്പറേഷന് സെക്രട്ടറി, ഓഫിസ് ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍ തുടങ്ങിയ തസ്തികകള്‍ക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്. പുതുതായി അനുവദിച്ച തസ്തികകളും എണ്ണവും.
കോര്പറേഷന് സെക്രട്ടറി-1, അഡീഷണല്‍ കോര്പറേഷന് സെക്രട്ടറി-1, മേയറുടെ പേഴ്സണല്‍ അസിസ്റ്റന്റ്-1, ഡെ
പ്യൂട്ടി സെക്രട്ടറി-1, സെക്രട്ടറിയുടെ പി.എ-1, കൗണ്‍സില്‍ സെക്രട്ടറി (ഹയര്‍ ഗ്രേഡ് അല്ലാത്തത്)- 1, അക്കൗണ്ട്സ് ഓഫിസര്‍-1, റവന്യൂ ഓഫിസര്‍ (ഗ്രേഡ് 1)- 1, റവന്യൂ ഓഫിസര്‍ (ഗ്രേഡ് 2) -5, സൂപ്രണ്ട്-8, ഹെഡ് ക്ലാര്‍ക്ക് റവന്യൂ ഇന്‍സ്പെക്ടര്‍ (27,800-59,400 രൂപ)-5,
സീനിയര്‍ ക്ലാര്‍ക്ക് (25,200-54,000 രൂപ)-29, ക്ലാര്‍ക്ക് ബില്‍ കളക്ടര്‍ (19,000-43,600 രൂപ)-29, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (ഗ്രേഡ് 2 അല്ലാത്തത്)-1, ഫെയര്‍ കോപ്പി സൂപ്രണ്ട്- 1, എല്‍.ഡി. ടൈപ്പിസ്റ്റ്- 5, ഓഫിസ് അറ്റന്‍ഡന്റ് (ഗ്രേഡ് 2)- 7, ടെലഫോണ്‍ ഓപ്പറേറ്റര്‍- 1, പാര്‍ട്ട് ടൈം ലൈബ്രേറിയന്‍-1, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍,
ഗ്രേഡ് 1 (30,700-65,400 രൂപ )-2, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (ഗ്രേഡ് 2) -3, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 1 (26,500-56,700 രൂപ)- 5, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ഗ്രേഡ് 2 (22,200 48,000 രൂപ)-5, നഴ്സറി സ്കൂള്‍ ടീച്ചര്‍-1, ഡ്രൈവര്‍ എല്‍.ഡി.വി-7, സാനിറ്റേഷന്‍ വര്‍ക്കര്‍-54.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."