തൃക്കരിപ്പൂര്‍ പോളിയില്‍ ഗസ്റ്റ് അധ്യാപക നിയമനം
തൃക്കരിപ്പൂര്‍: ഗവ. പോളിടെക്‌നിക് കോളജില്‍ 2016-17 അധ്യയന വര്‍ഷം നിലവില്‍ ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനായി ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു.
കൊമേഴ്‌സ് ഒന്നാംക്ലാസ് ബിരുദാനന്തര ബിരുദവും ബയോമെഡിക്കല്‍ ഇലക്‌ട്രോണിക്‌സ് മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഷയങ്ങളില്‍ ഒന്നാംക്ലാസ്, എന്‍ജിനിയറിങ് വിഷയങ്ങളില്‍ ഒന്നാം ക്ലാസ് എന്‍ജിനിയറിങ് ബിരുദവും ഉള്ളവര്‍ക്ക് അതത് വിഷയങ്ങളില്‍ അധ്യാപക തസ്തികയിലേക്ക് മെയ് ഒന്നിന് രാവിലെ പത്തിനും, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലുള്ള ഒഴിവുകളിലേക്ക് ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അതത് വിഷയങ്ങളിലുള്ള അധ്യാപക തസ്തികയിലേക്ക് മെയ് രണ്ടിന് രാവിലെ പത്തിനും പോളിടെക്‌നിക് കോളജ് ഓഫിസില്‍ നടക്കുന്ന മുഖാമുഖത്തില്‍ പങ്കെടുക്കാം.
താല്‍പ്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, അവയുടെ പകര്‍പ്പുകള്‍ മുഖാമുഖത്തില്‍ ഹാജരാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2211400.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."