HOME
DETAILS
MAL
എം.പി ഫണ്ടില്‍ എട്ടു പദ്ധതികള്‍ക്ക് ഭരണാനുമതി
backup
January 05 2017 | 07:01 AM
കാസര്‍കോട്: ജില്ലയില്‍ പി കരുണാകരന് എം.പിയുടെ പ്രാദേശിക വികസനനിധിയില്‍ നിന്ന് എട്ടു പദ്ധതികള്‍ക്ക് ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു ഭരണാനുമതി നല്കി. നാല് സ്കൂളുകള്‍ക്ക് ബസുകള്‍ വാങ്ങാനും നാല് റോഡുകളുടെ പ്രവര്‍ത്തികള്‍ക്കുമാണ് എം.പി ഫണ്ട് അനുവദിച്ചത്.
ചെര്‍ക്കള ജി.എം.യു.പി സ്കൂള്‍, ഇരിയണ്ണി ജി.വി.എച്ച്.എസ്.എസ്, നെല്ലിയടുക്കം എ.യു.പി സ്കൂള്‍, ബിരിക്കുളം എ.യു.പി സ്കൂള്‍ എന്നീ സ്കൂളുകള്‍ക്കാണ് സ്കൂള്‍ ബസ് വാങ്ങാന്‍ തുക അനുവദിച്ചത്. ഓരോ സ്കൂളിനും 12 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ബാളൂര്‍- കൂരടുക്ക റോഡ് ടാറിംഗിനു അഞ്ച് ലക്ഷം, തലമുഗര്‍-ബാളങ്കയ അങ്കണ്‍വാടി റോഡ് ടാറിംഗിനു ഏഴ് ലക്ഷം, ഇച്ചിലടുക്കം- തന്നിത്തോട് റോഡ് ടാറിംഗിന് നാല് ലക്ഷം, കക്കേട് കുണ്ട്-മുറിയാനം റോഡ് ടാറിംഗിന് ആറു ലക്ഷം രൂപയുമാണ് അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."