HOME
DETAILS
MAL
അഖിലേഷിനും മുലായത്തിനും തെരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്
backup
January 05 2017 | 07:01 AM
ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടിയിലെ തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി അധ്യക്ഷന്‍ മുലായം സിംഗ് യാദവിനും മുഖ്യമന്ത്രി അഖിലേഷ് യാദവിനും തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടിസയച്ചു. പിന്തുണക്കുന്ന എംഎല്‍എമാരുടെ വിശദാംശങ്ങള്‍ സഹിതം തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
പാര്‍ട്ടി ചിഹ്നമായ സൈക്കിളിനുവേണ്ടി ഇരുവരും അവകാശവാദം ഉന്നയിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.
അതേസമയം പാര്‍ട്ടിയില്‍ അഖിലേഷ് യാദവ് ആധിപത്യം ഉറപ്പിക്കുന്ന കാഴ്ച്ചയാണ് അടുത്തിടെയായി കാണുന്നത്. ശിവപാല്‍ യാദവ് പുറത്താക്കിയ നാല് ജില്ലാ പ്രസിഡന്റുമാരെ അഖിലേഷ് തിരിച്ചെടുത്തു. അഖിലേഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തം ഇവരെ പുറത്താക്കിയ ഉത്തരവ് പിന്‍വലിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."