'മുന്‍പഞ്ചായത്ത് അംഗങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ ഏര്‍പ്പെടുത്തണം'
പരപ്പനങ്ങാടി: മുന്‍പഞ്ചായത്ത് അംഗങ്ങള്‍ക്ക് ക്ഷേമപദ്ധതികള്‍ നടപ്പിലാക്കണമെന്ന് ആള്‍ കേരള ഫോര്‍മര്‍പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രവര്‍ത്തകസമിതി യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുന്‍ അംഗങ്ങളുടെ ഇലക്ഷന്‍ കാര്‍ഡ്, ആധാര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിച്ച് നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ പഞ്ചായത്ത് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടിണ്ട്. ഇതുമായി സഹകരിച്ച് എത്രയുംവേഗം റിപ്പോര്‍ട്ട് പഞ്ചായത്ത് സെക്രട്ടറി മുഖേനെ സര്‍ക്കാറിന് നല്‍കുന്നതിന് ഇടപെടണമെന്ന് യോഗം ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു. അസോസിയേഷന്‍ അംഗത്വം ലഭിച്ചിട്ടില്ലാത്തവര്‍ക്കു അംഗത്വം നല്‍കി പഞ്ചായത്ത് ബ്ലോക്ക് ജില്ലാ കമ്മറ്റികള്‍ പുന:സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.ഒ അലി അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി ഉമ്മര്‍ ഒട്ടുമ്മല്‍, കെ.എം.എ റഹ്മാന്‍, വി.പി സോമസുന്ദരന്‍, കെ.സി.എം ശുക്കൂര്‍, എം ഉണ്ണ്യേന്‍ കുട്ടി, എ ഇബ്രാഹിം വളവന്നൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."