സൗഹൃദാന്തരീക്ഷം വളര്‍ത്തുക: റാബിഅ് നദ്‌വി
തേഞ്ഞിപ്പലം: സമാധാനവും സൗഹൃദവും നിലനില്‍ക്കുന്ന അന്തരീക്ഷം വളര്‍ത്തിയെടുക്കണമെന്ന് മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് ദേശീയ പ്രസിഡന്റും ലഖ്‌നൗ നദ്‌വത്തുല്‍ ഉലമയുടെ സാരഥിയും ലോക ഇസ്‌ലാമിക സാഹിത്യലീഗിന്റെ ഉപാധ്യക്ഷനുമായ മൗലാനാ മുഹമ്മദ് റാബിഅ് അല്‍ ഹസനി നദ്‌വി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഇസ്‌ലാമിക് ചെയറില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്റെ പാരമ്പര്യങ്ങളില്‍ വലിയ മതിപ്പ് രേഖപ്പടുത്തിയ നദ്‌വി കേരളിയരുടെ അറബിഭാഷാ താല്‍പര്യത്തില്‍ സന്തോഷം പ്രകടിപ്പിച്ചു.
ചടങ്ങില്‍ വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. ഇസ്‌ലാമിക് ചെയറിന്റെ വിസിറ്റിങ് പ്രൊഫസര്‍ ഡോ. എ.ഐ റഹ്മത്തുല്ല, അറബിക് വിഭാഗം തലവന്‍ ഡോ. എ.ബി മൊയ്തീന്‍ കുട്ടി സംസാരിച്ചു.
മൗലാനാ അബുല്‍ ഹസന്‍ അലി നദ്‌വിയുടെ 'മുസ്‌ലിം തകര്‍ച്ചയില്‍ ലോകത്തിന് എന്ത് നഷ്ടമായി?' എന്ന പുസ്തകത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനം അല്‍ ബഅ്‌സുല്‍ ഇസ്‌ലാമി പത്രാധിപര്‍ മൗലാന വാദിഹ് റഷീദ് നദ്‌വി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."