സി.പി.എമ്മിനെ ജനമധ്യത്തില്‍ തുറന്നുകാട്ടും: കുമ്മനം
തൃക്കരിപ്പൂര്‍: ജനങ്ങള്‍ക്ക് ജീവിക്കാനുള്ള അവകാശം നിഷേധിച്ച് അക്രമ പരമ്പരയ കാണിക്കുകയാണ് സി.പി.എമ്മെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് പറഞ്ഞു. തെരഞ്ഞെടുപ്പ് ദിനത്തില്‍ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ അക്രമത്തിനിരയായ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കുമ്മനം.
ജനാധിപത്യത്തിന് ഭീഷണി ഉയര്‍ത്തി മനുഷ്യാവകാശ ധ്വംസനം നടത്തുന്ന സി.പി.എമ്മിനെ ജനമധ്യത്തില്‍ തുറന്നുകാട്ടാന്‍ ജനമുന്നേറ്റം ഉയര്‍ത്തിക്കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. കാലങ്ങളായി സി.പി.എം ആധിപത്യം ഉറപ്പിച്ച തൃക്കരിപ്പൂരില്‍ അവരുടെ കാലിനടിയിലൂടെ മണ്ണ് ഒലിച്ചുപോകുന്ന വേവലാതികളാണ് അക്രമത്തില്‍ കലാശിക്കുന്നത്.
തങ്ങളുടെ ആധിപത്യമുള്ള സ്ഥലത്ത് മറ്റുള്ളവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തത് ജനാധിപത്യ വിരുദ്ധമാണെന്ന് കുമ്മനം കൂട്ടിച്ചേര്‍ത്തു. ഗോപാലന് കുട്ടി, പി.കെ കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്, അഡ്വ. കെ ശ്രീകാന്ത്, പ്രമീള സി നായിക് എന്നിവരും കുമ്മനത്തിനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."