മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനത്തിന് അവാര്‍ഡ്
പാലക്കാട്: 2016ല്‍ മികച്ച രീതിയില്‍ ജന്തുക്ഷേമ പ്രവര്‍ത്തനം നടത്തിയ ജന്തുക്ഷേമ സംഘടനയ്ക്കും വ്യക്തിക്കും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡ് നല്‍കുന്നു. രജിസ്റ്റര്‍ ചെയ്ത ജന്തുക്ഷേമ സംഘടനകള്‍, എസ്.പി.സി.എ. കള്‍, ജന്തുക്ഷേമം ജീവിതചര്യയായി സ്വീകരിച്ചിട്ടുള്ള വ്യക്തികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. 30,000 രൂപയാണ് അവാര്‍ഡ്.
സംഘടനകള്‍ ഔദ്യോഗിക ലെറ്റര്‍ ഹെഡിലുള്ള അപേക്ഷയില്‍ ജന്തുക്ഷേമ യൂനിറ്റിന്റെ പേര്, മേല്‍വിലാസം, രജിസ്റ്റര്‍ നമ്പര്‍, പ്രവര്‍ത്തനം ആരംഭിച്ച തീയതി , രേഖകള്‍ സഹിതമുള്ള കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ , പ്രവര്‍ത്തിക്കുന്ന ജില്ല ഉള്‍പ്പെടുത്തണം. വ്യക്തികള്‍ പേര്, മേല്‍വിലാസം, പ്രവര്‍ത്തനം ആരംഭിച്ച തീയതി, ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി വ്യക്തികളുടെ അപേക്ഷകളില്‍ പരാമര്‍ശിച്ച പ്രവര്‍ത്തനങ്ങള്‍ ബന്ധപ്പെട്ട വെറ്ററിനറി സര്‍ജന്‍മാര്‍ - സീനിയര്‍ വെറ്ററിനറി സര്‍ജന്‍മാര്‍ സാക്ഷ്യപ്പെടുത്തണം. സംഘടനകള്‍ ദേശീയ ജന്തുക്ഷേമ ബോര്‍ഡ് അംഗീകാരമുള്ളവയാണെന്ന് തെളിയിക്കുന്ന രേഖകളും വ്യക്തികളുടെ അപേക്ഷയില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന അധികാരിയുടെ സാക്ഷ്യപ്പെടുത്തലുമുണ്ടാവണം.
സമൂഹത്തിന് ജന്തുക്ഷേമ നിയമങ്ങളെക്കുറിച്ച് നല്‍കിയ അവബോധം സാക്ഷ്യപ്പെടുത്തുന്ന രേഖകളുടെ പകര്‍പ്പും നല്‍കണം. മുന്‍ വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവരെ പരിഗണിക്കില്ല. അപേക്ഷകള്‍ ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍, ജില്ലാ മൃഗസംരക്ഷണ ഓഫിസ്, വി.എച്ച്.കാംപസ്, വി.എച്ച്.റോഡ്, പാലക്കാട് - 1 വിലാസത്തില്‍ ജനുവരി 10 വൈകിട്ട് അഞ്ചിനകം നല്‍കണം. കവറിന് പുറത്ത് മികച്ച ജന്തുക്ഷേമ സംഘടന വ്യക്തിക്ക് അവാര്‍ഡിനുള്ള അപേക്ഷ എന്നെഴുതണം.

Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."