HOME
DETAILS

വെള്ളമുണ്ട്; തമിഴ്‌നാട് കനിഞ്ഞാലേ കിട്ടൂ

  
backup
January 05 2017 | 07:01 AM

%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3%e0%b4%ae%e0%b5%81%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8d-%e0%b4%a4%e0%b4%ae%e0%b4%bf%e0%b4%b4%e0%b5%8d%e2%80%8c%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d

പാലക്കാട്: പറമ്പികുളത്തെ ഗ്രൂപ്പ് ഡാമുകളിലും, അപ്പര്‍ ആളിയാര്‍ ഡാമുകളിലുമായി 4.5 ടി.എം.സി വെള്ളമുണ്ടായിട്ടും കേരളത്തിന് വെള്ളം നല്‍കാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടിലാണ് തമിഴ്‌നാട്‌സര്‍ക്കാരും, ഉദ്യോഗസ്ഥരും. 2013ല്‍ ഉണ്ടായ കഠിനമായ വരള്‍ച്ചാ കാലത്തുപോലും കേരളത്തിലേക്ക് അഞ്ചര ടി. എം.സി. വെള്ളംവിട്ടു നല്‍കിയ തമിഴ്‌നാട,് ഇപ്പോള്‍ വെള്ളം ഉണ്ടായിട്ടും വിട്ടു നല്‍കാന്‍ തയാറാവാത്തതിന് കാരണം കേരളത്തിന്റെ പിടിപ്പുകേടാണെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കഴിഞ്ഞ മാസം13ന് പൊള്ളാച്ചിയില്‍ അന്തര്‍ സംസ്ഥാന ജലക്രമീകരണ ബോര്‍ഡ് യോഗത്തില്‍ ആളിയാര്‍ ഡാമില്‍ വെള്ളം കുറവായതു കാരണം കേരളത്തിന് കരാര്‍ പ്രകാരം നല്‍കേണ്ട വെള്ളം മുഴുവന്‍ തരാനാവില്ലെന്നു അറിയിച്ചെങ്കിലും ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുള്ളവര്‍ അത് കേട്ട് മടങ്ങി. സര്‍ക്കാരിനെ ഈകാര്യം ബോധിപ്പിക്കുമെന്ന് അറിയിച്ചുവെങ്കിലും ഇതുവരെ സര്‍ക്കാര്‍ തലത്തില്‍ കാര്യമായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്നാണ് അറിയുന്നത് .
പറമ്പിക്കുളം ഡാമില്‍ 2.46 ടി.എം. സി. യും,തൂണക്കടവില്‍ 0 .245 ടി. എം.സിയും, പെരുവാരിപ്പള്ളത്തില്‍ 0.292 ടി. എം.സിയും വെള്ളമുണ്ട്. ഈ മൂന്ന് ഡാമുകളും കേരളത്തിലാണ് ഉള്ളത്. ഇവിടത്തെ വെള്ളം കോണ്ടൂര്‍ കനാലിലൂടെ കൊണ്ടുപോയി തിരുമൂര്‍ത്തി ഡാമില്‍ നിറക്കുന്നതിനോടൊപ്പം അപ്പര്‍ ആളിയാറിലേക്കു കൂറ്റന്‍മോട്ടോറുകള്‍ സ്ഥാപിച്ച് വെള്ളംപമ്പു ചെയ്തു കൊണ്ടുപോകുന്നു. കരാറിന് വിരുദ്ധമായി നിര്‍മിച്ച കാടമ്പാറഡാമില്‍ വൈദുതി ഉല്‍പാദിച്ച് വെള്ളംതാഴേക്ക് ഒഴുക്കി വിടുകയും ചെയ്യുന്നു. അപ്പര്‍ ആളിയാറിലും, കാടംപാറയിലും തമിഴ്‌നാട് ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിയന്ത്രണമില്ലാത്തതിനാല്‍ അവിടെത്തെ വൈദ്യുതിവകുപ്പ് ചീഫ് എന്‍ജിനീയര്‍ക്കാണ് ഈ ഡാമുകളിലെ വെള്ളം എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക അനുമതി വാങ്ങിച്ചാലും അവിടെ പോകാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്.
മുന്‍ കാലങ്ങളില്‍ കടുത്തവേനലില്‍ കുടിവെള്ള പദ്ധതികള്‍ക്കായി ആളിയാറില്‍ നിന്നും വെള്ളംവിട്ടു നല്‍കിയതിന് വ്യക്തമായ കണക്കുകളുണ്ടെങ്കിലും, അവിടന്ന് വെള്ളം വാങ്ങിച്ചെടുക്കാന്‍ കേരളത്തിലെ ഭരണാധികാരികള്‍ക്ക് കഴിയുന്നുമില്ല. മാറി വരുന്ന ഭരണാധികാരികള്‍ക്ക് തമിഴ്‌നാട്ടില്‍നിന്നും കണക്കു പറഞ്ഞു വെള്ളം വാങ്ങിച്ചെടുക്കാന്‍ ഇതു വരെ കഴിഞ്ഞിട്ടില്ല. മുന്‍പ് കെ.എ. ചന്ദ്രന്‍ എം.എല്‍.എ ആയിരുന്നപ്പോള്‍ പൊള്ളാച്ചിയില്‍ പി.എ.പി ഓഫിസില്‍ നടന്ന ഒരു ചര്‍ച്ചായോഗത്തില്‍ കരാര്‍ ലംഘനങ്ങള്‍ അക്കമിട്ട് നിരത്തി വാദിച്ചു. പുറത്തിറങ്ങിയപ്പോള്‍ അവിടത്തെ കര്‍ഷകരും ചില ഉദ്യോഗസ്ഥരും വളഞ്ഞു വച്ചു. അവിടന്ന് തമിഴ്‌നാട് പൊലിസ് അദേഹത്തെ രക്ഷപെടുത്തി അതിര്‍ത്തി കടത്തി വിടുകയായിരുന്നു.
നിയമപ്രകാരം കിട്ടേണ്ട വെള്ളം ചോദിച്ചു വാങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ അവര്‍ നിയമം കാറ്റില്‍ പറത്തി കേരളത്തിനു ഒരു തുള്ളി വെള്ളം തരാത്ത അവസ്ഥ വരും. ഇപ്പോള്‍ മലമ്പുഴയിലും വെള്ളം കുറഞ്ഞതോടെ ഭാരതപ്പുഴയിലെ കുടിവെള്ള പദ്ധതികളൊക്കെ പൂട്ടേണ്ടിവരുമെന്ന അവസ്ഥയാണുള്ളത്. പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ ജില്ലകളിലെ കുടിവെള്ള പദ്ധതികളെല്ലാം ഭാരതപ്പുഴയിലെ വെള്ളത്തെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്.
മെയ് വരെ 100 ഘനയടി വെള്ളമാണ് തമിഴ്‌നാട് കേരളത്തിന് വിട്ടു നല്‍കുന്നത്. കരാര്‍ പ്രകാരം 500 ഘനയടി വെള്ളം വിടണം. ഇപ്പോള്‍ തമിഴ്‌നാട് വെള്ളം നല്‍കണമെങ്കില്‍േ കേരളം ശക്തമായ സമ്മര്‍ദം ചെലുത്തണം.
മഴ കിട്ടിയില്ലെങ്കില്‍ തമിഴ്‌നാട് ഇപ്പോള്‍ വിടുന്ന വെള്ളത്തിന്റെ അളവിലും കുറവ് വരുത്തുമെന്ന് തമിഴ്‌നാട്ടിലെ ഒരു ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അന്തര്‍ സംസ്ഥാന നദീജല കരാറുകളുടെ ചുമതല മുഖ്യമന്ത്രിക്കായതിനാല്‍ ജലസേചന വകുപ്പ് മൗനത്തിലുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഹേമ കമ്മിറ്റിയില്‍ നല്‍കിയ മൊഴിയില്‍ കൃത്രിമം നടന്നതായി സംശയം'; മറ്റൊരു നടി കൂടി സുപ്രീംകോടതിയില്‍

Kerala
  •  7 minutes ago
No Image

സഊദി അറേബ്യ ഇനി മാസ്മരികമായ ഫുട്‌ബോള്‍ ലഹരിയിലേക്ക്, ഫിഫ പ്രഖ്യാപനമായി; ആവേശത്തോടെ സ്വദേശികളും വിദേശികളും

Saudi-arabia
  •  18 minutes ago
No Image

ബഹ്‌റൈൻ ദേശീയ ദിനം: ഡിസംബർ 16, 17 തീയതികളിൽ പൊതു അവധി പ്രഖ്യാപിച്ചു

bahrain
  •  22 minutes ago
No Image

കൂട്ടുകാരനൊപ്പം കുളിക്കാനിറങ്ങിയ 10 വയസ്സുകാരൻ വാമനാപുരം നദിയിൽ മുങ്ങിമരിച്ചു

Kerala
  •  36 minutes ago
No Image

ബഹ്റൈൻ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി ഡോ. എസ്. ജയ്ശങ്കർ

bahrain
  •  41 minutes ago
No Image

16കാരിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ച കേസ്; യുവാവിന് 7 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും

Kerala
  •  an hour ago
No Image

റേഷൻ കടകളുടെ സമയത്തിൽ മാറ്റം; പുനക്രമീകരിച്ച് ഭക്ഷ്യവിതരണ വകുപ്പ്

Kerala
  •  an hour ago
No Image

ക്രിസ്മസ്-പുതുവത്സരം; മുബൈയിൽ നിന്ന് കേരളത്തിലേക്ക് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

Kerala
  •  an hour ago
No Image

ചാവേർ ആക്രമണത്തിൽ താലിബാൻ അഭയാർഥികാര്യ മന്ത്രി ഖലീൽ ഹഖാനി കൊല്ലപ്പെട്ടു

latest
  •  2 hours ago
No Image

കൊച്ചി വിമാനത്താവളം വഴി ഹെറോയിൻ കടത്തി; നൈജീരിയൻ സ്വദേശിക്കും മലയാളിക്കും തടവുശിക്ഷ

Kerala
  •  2 hours ago