HOME
DETAILS

വിജിലന്‍സ് ത്വരിത പരിശോധന; മേഴ്‌സിക്കുട്ടിഅമ്മ രാജിവയ്ക്കണം: കൊടിക്കുന്നില്‍ സുരേഷ് എം.പി

  
backup
January 05 2017 | 07:01 AM

%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%bf%e0%b4%b2%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d-%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%a4-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b6%e0%b5%8b-2

കൊല്ലം: ടാന്‍സാനിയന്‍ തോട്ടണ്ടി ഇറക്കുമതി സംബന്ധിച്ചു അഴിമതി നടന്നോ എന്നു വിജിലന്‍സ് ത്വരിത പരിശോധനയ്ക്കു ഉത്തരവിട്ട സാഹചര്യത്തില്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്നു കൊടിക്കുന്നില്‍ സുരേഷ് എം.പി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കൂടിയ വിലയ്ക്കു മന്ത്രിയും കോര്‍പറേഷന്‍ എം.ഡിയും കാപെക്‌സ് എം.ഡിയും തോട്ടണ്ടി ഇറക്കുമതി ചെയ്തതു എന്തിനായിരുന്നുവെന്നു എം.പി ചോദിച്ചു.
തോട്ടണ്ടി കരാറില്‍ ഒട്ടും സുതാര്യത ഉണ്ടായിരുന്നില്ല. കഴിഞ്ഞ യു.ഡി.എഫ് മന്ത്രി സഭയിലെ ചില മന്ത്രിമാര്‍ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ നാട്ടിലുടനീളം മന്ത്രിമാരെ സി.പി.എം തെരുവില്‍ തടഞ്ഞു കോലാഹലം സൃഷ്ടിച്ചിരുന്നു. മന്ത്രി കെ.എം മാണിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ മാണി മന്ത്രി സ്ഥാനം രാജിവച്ചു മാന്യത കാട്ടി. ഈ മാന്യത മേഴ്‌സിക്കുട്ടി അമ്മ കാണിക്കണമെന്നു കൊടിക്കുന്നില്‍ ആവശ്യപ്പെട്ടു. യാതൊരു യോഗ്യതയും ഇല്ലാത്തവരെ കാഷ്യു കോര്‍പറേഷന്റെയും കാപെക്‌സിന്റെയും എം.ഡി മാരായി മന്ത്രി മേഴ്‌സികുട്ടിയമ്മ നിയമിച്ചതു അഴിമതി നടത്താനാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. വിജിലന്‍സ് കൂട്ടിലിട്ട തത്തയാകാതെ തികച്ചും നിഷ്പക്ഷമായ അന്വേഷണം ഇക്കാര്യത്തില്‍ നടത്തിയാല്‍ തോട്ടണ്ടി അഴിമതിയില്‍ മന്ത്രി കുടുങ്ങുമെന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ ഓഡിറ്റ് കോര്‍പറേഷനില്‍ നടപ്പാക്കുന്നതു വകുപ്പുമന്ത്രിയെ രക്ഷിക്കാനാണ്. സംസ്ഥാനത്ത് ഭൂരിപക്ഷം സ്വകാര്യ കശുവണ്ടി ഫാക്ടറികളും അടഞ്ഞു കിടക്കുകയാണ്. ഇടതു സര്‍ക്കാര്‍ 10 മാസം പിന്നിട്ടിട്ടും സ്വകാര്യ ഫാക്ടറികള്‍ തുറക്കാന്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  32 minutes ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  an hour ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  an hour ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  an hour ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  3 hours ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  4 hours ago