കള്ളക്കേസ്: എസ്.ഐയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മിഷന്‍ അന്വേഷണം ആരംഭിച്ചു
കരുനാഗപ്പള്ളി: അയല്‍വാസികള്‍ തമ്മിലുള്ള പ്രശ്‌നപരിഹാരത്തിനായി പൊലിസ് സ്റ്റേഷനില്‍ ചെന്നതിന് മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കരുനാഗപ്പള്ളി പ്രിന്‍സിപ്പല്‍ എസ്.ഐ രാജേഷ് കള്ളക്കേസ് ചുമത്തി വധശ്രമത്തിന് കേസെടുത്തെന്ന് ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ പാര്‍ലമെന്റ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും മുന്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ കെ.എസ്.പുരം സുധീര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൊടുത്ത പരാതയിലാണ് അന്വേഷണം. മനുഷ്യാവകാശ കമ്മീഷന്‍ അംഗം മോഹന്‍രാജ് കഴിഞ്ഞ ദിവസം കൊല്ലത്ത് നടത്തിയ സിറ്റിങില്‍ സുധീറിനെ വിളിച്ചു വരുത്തി കാര്യങ്ങള്‍ ആരാഞ്ഞിരുന്നു. കുലശേഖരപുരം പുന്നകുളത്ത് പൊലിസിന്റെ സഹായത്തോടുകൂടി ആരംഭിക്കാനിരുന്ന മദ്യഷാപ്പിനെതിരേ കഴിഞ്ഞ നാലു മാസക്കാലമായി തന്റെ നേതൃത്വത്തില്‍ നടത്തിയ ജനകീയ സമരം തര്‍ക്കുന്നതിനായി മദ്യഷാപ്പ് മുതലാളിമാരും കരുനാഗപ്പള്ളി എസ്.ഐയും സി.ഐയും ഗൂഡാലോചന നടത്തി തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് സുധീര്‍ പരാതിയില്‍ പറയുന്നു.
നവംബര്‍ 5ന് തന്റെ അയല്‍വക്കത്തുള്ള കുലശേഖരപുരം പുന്നക്കുളം നൗഷാദ് മന്‍സില്‍ സേട്ടുവിന്റെ വീട്ടില്‍ ഇയാളുടെ അയല്‍വാസിയും ബന്ധുവുമായ പോളയില്‍ നൗഷാദ് മദ്യപിച്ചു പ്രശ്‌നമുണ്ടാക്കിയിരുന്നു. പ്രശ്‌നപരിഹാരത്തിനായി താന്‍ മധ്യസ്ഥതവഹിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. വിവരമറിഞ്ഞെത്തിയ പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തു.
എന്നാല്‍ നൗഷാദിനെതിരെ നടപടിയെടുക്കാതെ നൗഷാദിന്റെ കൈയില്‍ നിന്നും പരാതി എഴുതി വാങ്ങിയശേഷം തന്നെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി 308 വകുപ്പിട്ട് ഒന്നാം പ്രതിയായി കേസെടുത്ത് റിമാന്‍ഡ് ചെയ്യുകയായിരുന്നുവെന്ന് സുധീര്‍ പരാതിയില്‍ പറയുന്നു. പരാതികേട്ട കമ്മിഷണന്‍ പൊലിസ് കമ്മിഷണറോട് വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."