പരിശീലനത്തിരക്കിലാണ് വോളിയിലെ ഭാവിതാരങ്ങള്‍
ചെറുവത്തൂര്‍: വോളിബോളില്‍ നാളെയുടെ താരങ്ങളെ വാര്‍ത്തെടുക്കാന്‍ ജില്ലാ വോളിബോള്‍ അസോസിയേഷന്റെ പരിശീലന ക്യാംപുകള്‍ സജീവം. ജില്ലയെ രണ്ടു മേഖലകളാക്കി തിരിച്ചാണ് കുട്ടികള്‍ക്കുള്ള പരിശീലന ക്യാംപുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
വിവിധ ക്ലബുകളുടെ സഹകരണവും പരിശീലനത്തിനുണ്ട്. ചെറുവത്തൂര്‍, ബിരിക്കുളം, കയ്യൂര്‍, ചീമേനി എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായി കയ്യൂരിലും, കാഞ്ഞങ്ങാട്, കാസര്‍കോട്, ബന്തടുക്ക എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് പെരിയ റെഡ്സ്റ്റാര്‍ ക്ലബ് ഗ്രൗണ്ടിലുമാണ് പരിശീലനം നടക്കുന്നത്. 15 വയസിന് താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം പരിശീലനം നല്കുന്നു. വിദഗ്ധരായ പരിശീലകരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. വോളിബോളിന് ഏറെ വളക്കൂറുള്ള മണ്ണാണ് കാസര്‍കോട്. ഇവിടെനിന്നും പ്രതിഭയുള്ള കുട്ടികളെ കണ്ടെത്തി മികച്ച താരങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് അസോസിയേഷന് ഇത്തരത്തിലൊരു ക്യാംപ് സംഘടിപ്പിച്ചിരിക്കുന്നത്. രണ്ടു പരിശീലനങ്ങളും 28ന് സമാപിക്കും. കയ്യൂരില്‍ രക്തസാക്ഷി സ്മാരക ക്ലബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാംപ് വോളിബോള്‍ അസോസിയേഷന് ജില്ലാ സെക്രട്ടറി കെ.എസ് ശ്രീനിവാസന് ഉദ്ഘാടനം ചെയ്തു. കെ രവീന്ദ്രന് അധ്യക്ഷനായി. ടി ദാമോദരന്‍, ഇ.വി പ്രമോദ്കുമാര്‍, കെ വിജേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."