എത്ര നോട്ടുകള്‍ തിരിച്ചെത്തി? 'എനിക്കറിയില്ലെ'ന്ന് ജയ്റ്റ്ലി
ന്യൂഡല്‍ഹി: അസാധുവാക്കിയ 500, 1000 നോട്ടുകളില്‍ 97 ശതമാനവും ബാങ്കുകളില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട് വന്നത്. സാമ്പത്തിക മാധ്യമമായ ബ്ലൂംബെര്ഗയുടെ റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ സര്‍ക്കാരിന്റെ നോട്ട് നിരോധനം പാളിപ്പോയെന്നു കണക്കാക്കാം. കള്ളപ്പണവും കള്ളനോട്ടും പിടിക്കാനാണല്ലോ നോട്ട് നിരോധനം ഏര്‍പ്പെടുത്തിയത്.
എന്നാല്‍ ഇതേപ്പറ്റി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയോടു ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി 'എനിക്കറിയില്ല' എന്നാണ്. ഇതിന്റെ കണക്ക് പരിശോധിച്ചു വരികയാണെന്നാണെന്നാണ് റിസര്‍വ്വ് ബാങ്ക് അറിയിച്ചത്.
നവംബര്‍ എട്ടിനാണ് മോദി നോട്ട് നിരോധിക്കുന്നതായി പ്രഖ്യാപിച്ചത്. പിന്‍വലിച്ച നോട്ടുകളില്‍ ബാങ്കുകളിലെത്താത്ത നോട്ടുകള്‍ കള്ളപ്പണമായി കണ്ടുകെട്ടാമെന്നായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം. എന്നാല്‍ നോട്ട് മാറാന്‍ അനുവദിച്ച 50 ദിവസത്തില്‍ പത്തു ദിനം പിന്നിടുമ്പോള്‍ തന്നെ പകുതിയിലധികം നോട്ടുകള്‍ ബാങ്കിലെത്തിയിരുന്നു.
ഡിസംബര്‍ 31ന് മോദി രാജ്യത്തെ അഭിസംബോധന ചെയ്തെങ്കിലും നോട്ടുകള്‍ തിരിച്ചെത്തിയ കണക്കുകളൊന്നും പറഞ്ഞിരുന്നില്ല. എന്തായാലും 90 ശതമാനത്തിലധികം നോട്ടുകള്‍ തിരിച്ചെത്തുമെന്നു തന്നെയാണ് സര്‍ക്കാര്‍ വൃത്തങ്ങളും ആര്.ബി.ഐയും കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."