ഖത്തര്‍ ഓപ്പണ്‍; ആന്റി മറെയും ദ്യോക്കോവിച്ചും തോമസ് ബെര്‍ദിച്ചും ക്വാര്‍ട്ടറില്‍
ദോഹ: ലോക ഓന്നാം നമ്പര്‍ താരം ബ്രിട്ടണിന്റെ ആന്‍ഡി മറേയും രണ്ടാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിച്ചും പത്താം നമ്പര്‍ താരവും മൂന്നാം സീഡുമായ ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബര്‍ഡിച്ചും ഖത്തര്‍ എക്‌സണ്‍ മൊബില്‍ ഓപ്പണ്‍ ടെന്നീസില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
ലോക പതിനൊന്നാം നമ്പര്‍താരവും ടൂര്‍ണമെന്റിലെ നാലാം സീഡുമായ ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിന്‍ രണ്ടാം റൗണ്ടില്‍ തന്നെ പുറത്തായി. സ്‌പെയിനിന്റെ ഫെര്‍ണാണ്ടോ വെര്‍ഡാസ്‌കോയാണ് ബെല്‍ജിയം താരത്തെ അട്ടിമറിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് വെര്‍ഡാസ്‌കോ ഗോഫിനെ തകര്‍ത്തത്, സ്‌കോര്‍ 61, 76.
ഖലീഫ ടെന്നീസ് ആന്റ് സ്‌ക്വാഷ് കോംപ്ലക്‌സിലെ സെന്റര്‍ കോര്‍ട്ടില്‍ നടന്ന മത്സരത്തില്‍ ദ്യോക്കോവിച് എളുപ്പം ജയിച്ചു കയറിയെങ്കിലും ഓസ്ട്രിയന്‍ താരം ജെറാള്‍ഡ് മെസ്‌ലറുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് മറേ ജയിച്ചുകയറിയത്. മികച്ച പ്രകടനം പുറത്തെടുത്ത മെസ്‌ലര്‍ മറേയെ വെള്ളം കുടിപ്പിച്ചു.
ലോക ഒന്നാം നമ്പര്‍ താരത്തെ ശരിക്കും വിറപ്പിച്ചശേഷമാണ് മെസ്‌ലര്‍ കീഴടങ്ങിയത്.76, 75. അര്‍ജന്റീനന്‍ താരം ഹൊരാസിയോ സെബല്ലോസിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് നിലവിലെ ചാമ്പ്യനായ ദ്യോക്കോവിച്ച് തകര്‍ത്തത്, സ്‌കോര്‍ 63, 64. അതേസമയം സ്വന്തം നാട്ടുകാരനായ ജിറി വെസ്‌ലിയുടെ കടുത്ത വെല്ലുവിളി മറികടന്നാണ് തോമസ് ബര്‍ഡിച്ച് ക്വാര്‍ട്ടറിലെത്തിയത്.
മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ 76, 61, 61 എന്ന സ്‌കോറിനായിരുന്നു ബര്‍ഡിച്ചിന്റെ വിജയം. ആദ്യ രണ്ടു സെറ്റുകളിലും വെസ്‌ലി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യസെറ്റ് ടൈബ്രേക്കറിലൂടെ ബര്‍ഡിച്ച് നേടിയപ്പോള്‍ രണ്ടാം സെറ്റ് വെസ്‌ലി അനായാസം നേടി. എന്നാല്‍ നിര്‍ണായകമായ മൂന്നാംസെറ്റില്‍ ബര്‍ഡിച്ച് ഫോമിലേക്കുയര്‍ന്നതോടെ മറ്റൊരു അട്ടിമറി സാധ്യത ഇല്ലാതായി.
യോഗ്യതാമത്സരം ജയിച്ചെത്തിയ ചെക്ക് റിപ്പബ്ലിക്കന്‍ താരം റാഡെക് സ്‌റ്റെപാനെക് വൈല്‍ഡ്കാര്‍ഡ് എന്‍ട്രിയിലൂടെയെത്തിയ ബെല്‍ജിയത്തിന്റെ ആര്‍തര്‍ ഡി ഗ്രഫിനെ 63, 62 എന്ന സ്‌കോറിന് പരാജയപ്പെടുത്തി അവസാന എട്ടില്‍ ഇടംനേടി. റഷ്യന്‍താരം കരന്‍ കാഷനോവിന്റെ മറികടന്ന് ക്രൊയേഷ്യയുടെ ലോക 20ാം നമ്പര്‍ താരം ഇവോ കാര്‍ലോവികും ക്വാര്‍ട്ടറിലെത്തി, സ്‌കോര്‍ 76, 76. ടൂര്‍ണമെന്റിലെ മറ്റൊരു സീഡഡ് താരം ജര്‍മ്മനിയുടെ ഫിലിപ്പ് കൊഹ്്ഷ്രിബറും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി.
ലോകറാങ്കിങില്‍ 32ാം സ്ഥാനത്തുള്ള ജര്‍മ്മന്‍ താരത്തെ സ്‌പെയിനിന്റെ ലോക 44നമ്പര്‍ താരം നിക്കോളസ് അല്‍മാര്‍ഗോയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചത്, സ്‌കോര്‍ 76, 76. ഡബിള്‍സില്‍ സെമിഫൈനല്‍ ലൈനപ്പായി. ബ്രിട്ടണിന്റെ ജാമി മറേയും ബ്രസീലിന്റെ ബ്രൂണോ സോറസും ഉള്‍പ്പെട്ട സഖ്യം സ്‌പെയിനിന്റെ ഡേവിഡ് മരേരേസെര്‍ബിയയുടെ നെനാദ് സിമോണ്‍ജിക് സഖ്യത്തെ 75, 46, 104 എന്ന സ്‌കോറിനും ഫ്രാന്‍സിന്റെ ജെറിമി ചാര്‍ഡിഫാബ്രിസ് മാര്‍ട്ടിന്‍ സഖ്യം ബ്രിട്ടണിന്റെ ഡെമിനിക് ഇംഗ്ലോട്ട്‌റുമാനിയയുടെ ഫ്‌ളോറിന്‍ മെര്‍ജിയ സഖ്യത്തെ 63, 67, 107 എന്ന സ്‌കോറിനും പരാജയപ്പെടുത്തി സെമിയില്‍ കടന്നു. ചെക്ക് റിപ്പബ്ലിക്കിന്റെ റാഡെക് സ്റ്റെപാനെക്കാനഡയുടെ വാസെക് പോസ്പിസില്‍ സഖ്യം ജര്‍മ്മനിയുടെ ഫിലിപ്പ് പെറ്റ്ഷ്‌നര്‍ഹോളണ്ടിന്റെ റോബിന്‍ ഹാസെ സഖ്യത്തെ 63, 63 എന്ന സ്‌കോറിന് വീഴ്ത്തി അവസാന നാലില്‍ ഇടംനേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."