HOME
DETAILS
MAL
ബസിന്റെ ഡോര്‍ തട്ടി വീട്ടമ്മ മരിച്ചു
backup
January 05 2017 | 16:01 PM
കൊട്ടിയം: ബസ്സിറങ്ങി മുന്നോട്ട് നടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മുന്നോട്ടെടുത്ത സ്വകാര്യബസ്സിന്റെ ഡോര്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണ വീട്ടമ്മ മരിച്ചു. മുഖത്തല പാങ്കോണം തൊടിയില്‍ വീട്ടില്‍ സുനിത (38) ആണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെ മുഖത്തലയിലായിരുന്നു അപകടം. നല്ലിലയിലുള്ള ഒരു സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ ജീവനക്കാരിയായ ഇവര്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനായി മുഖത്തലയില്‍ ബസ്സിറങ്ങി നടന്നു മാറാന്‍ ശ്രമിക്കവെ മുന്നോട്ടെടുത്ത ബസ്സിന്റെ വാതില്‍ ഇവരുടെ പുറത്തു തട്ടി തെറിച്ചു വീഴുകയായിരുന്നു. ഉടന്‍ തന്നെ അയത്തിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊട്ടിയം പൊലിസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മകന്. ആദര്‍ശ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."