HOME
DETAILS

ജോലി വിടുമ്പോള്‍ തൊഴിലുടമയെ അറിയിക്കണം; ഖത്തര്‍ എക്‌സിറ്റ് പെര്‍മിറ്റ് നിയമത്തില്‍ വീണ്ടും ഭേദഗതി

  
backup
January 05 2017 | 16:01 PM

qatar-exit-visa

ദോഹ: പ്രവാസികളുടെ എക്‌സിറ്റ്, എന്‍ട്രി, റസിഡന്‍സ് എന്നിവയുമായി ബന്ധപ്പെട്ട നിയമത്തില്‍ അമീര്‍ ഭേദഗതി വരുത്തി ഉത്തരവിട്ടു. പുതിയ നിയമം നടപ്പില്‍ വന്ന് രണ്ടാഴ്ചയ്ക്കകമാണ് നിയമത്തിലെ എക്‌സിറ്റ് പെര്‍മിറ്റുമായി ബന്ധപ്പെട്ട നിബന്ധനയില്‍ മാറ്റം വരുത്തിയിരിക്കുന്നത്. അവധിക്കോ ജോലി ഒഴിവാക്കിയോ പോകുന്ന തൊഴിലാളി തൊഴിലുടമയെ അറിയിച്ചിരിക്കണമെന്നാണ് 2015ലെ 21-ാം നമ്പര്‍ നിയമത്തില്‍ അമീര്‍ വരുത്തിയ ഭേദഗതിയില്‍ പറയുന്നത്.

അമീര്‍ കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച 2017ലെ ഒന്നാം നമ്പര്‍ നിയമത്തില്‍ രണ്ട് അനുഛേദങ്ങളാണുള്ളത്. ഇതില്‍ ആദ്യത്തെ അനുഛേദം 2015 ഒന്നാം നമ്പര്‍ നിയമത്തിലെ ഏഴാം അനുഛേദത്തിന് പകരമായി കൊണ്ടു വന്നതാണ്.

അതുപ്രകാരം വര്‍ക്ക് വിസയില്‍ വന്ന തൊഴിലാളിക്ക് അവധിക്കോ മറ്റ് അടിയന്തര കാരണങ്ങളാലോ തൊഴില്‍ കരാറില്‍ പറഞ്ഞത് പ്രകാരം തൊഴിലുടമയെ വിവരം ധരിപ്പിച്ച് രാജ്യം വിടാവുന്നതാണ്. കരാര്‍ കാലാവധി കഴിയുന്നതിന് മുമ്പുതന്നെ ജോലി രാജിവച്ച് തൊഴില്‍ കരാറില്‍ പറയും പ്രകാരം തൊഴിലുടമയെ അറിയിച്ച് രാജ്യം വിടാം. തൊഴിലുടമയോ ബന്ധപ്പെട്ട മറ്റാരെങ്കിലുമോ എക്‌സിറ്റ് അനുമതി നിഷേധിച്ചാല്‍ തൊഴിലാളിക്ക് പരാതി പരിഹാര കമ്മിറ്റിയെ സമീപിക്കാം. മൂന്ന് പ്രവര്‍ത്തി ദിവസത്തിനകം കമ്മിറ്റി ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

നിലവില്‍ 2015 21-ാം നമ്പര്‍ നിയമത്തിലെ ഏഴാം അനുഛേദത്തില്‍ രാജ്യം വിടുംമുമ്പ് തൊഴിലുടമയെ അറിയിക്കണമെന്ന കാര്യം പറയുന്നില്ല. പകരം ഓരോ തവണയും രാജ്യം വിടുന്നതിന് മൂന്ന് ദിവസം മുമ്പ് ബന്ധപ്പെട്ട സര്‍ക്കാര്‍ അതോറിറ്റിയെ അറിയിക്കണമെന്നാണു പറയുന്നത്. അമീര്‍ വരുത്തിയ ഭേദഗതി പ്രകാരം സര്‍ക്കാരിനെ അല്ല തൊഴിലുടമയെയാണ് വിവരമറിയിക്കേണ്ടത്.

നിയമം ഗസറ്റില്‍ പ്രസിദ്ധീകരിച്ചതിന്റെ രണ്ടാം ദിവസം മുതല്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളും ഇത് നടപ്പില്‍ വരുത്തണമെന്ന് അമീറിന്റെ ഉത്തരവിലുള്ള രണ്ടാം അനുഛേദത്തില്‍ വ്യക്തമാക്കുന്നു.

കോണ്‍ട്രാക്ട് അവസാനിക്കും മുമ്പ് ജോലി രാജിവച്ച് തൊഴിലുടമയെ അറിയിച്ച ശേഷം രാജ്യം വിടാമെന്ന വകുപ്പ് തൊഴിലാളികള്‍ക്ക് പ്രയോജനപ്രദമാവുമെന്നാണു കരുതുന്നത്. നേരത്തേ ഇത്തരത്തില്‍ ജോലി രാജിവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് എക്‌സിറ്റ് പെര്‍മിറ്റ് നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. ഇത്തരക്കാര്‍ സ്‌പോണ്‍സറില്‍ നിന്ന് ഒളിച്ചോടി മറ്റു വല്ല സ്ഥലത്തും ജോലി തേടി കഴിയുകയായിരുന്നു പതിവ്. രേഖകളില്ലാതെ തുടരുന്ന ഇവരെ നിയമവിരുദ്ധ താമസക്കാരായാണ് പരിഗണിക്കുന്നത്.



 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചിത്രലേഖ അന്തരിച്ചു; മരണം അര്‍ബുദബാധയെ തുടര്‍ന്ന്

Kerala
  •  2 months ago
No Image

മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കും; അപകീര്‍ത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല- യൂട്യൂബര്‍മാര്‍ കുടുങ്ങും

Kerala
  •  2 months ago
No Image

എം.ടി വാസുദേവന്‍ നായരുടെ വീട്ടില്‍ മോഷണം; 26  പവന്‍ നഷ്ടപ്പെട്ടതായി പരാതി

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ ആക്രമണം നിയമപരമായ പ്രതിരോധം; മേഖലയുടെ സുരക്ഷയ്ക്ക് അറബ് രാജ്യങ്ങള്‍ ഒന്നിക്കണം: ഖാംനഇ

International
  •  2 months ago
No Image

അബൂദബിയിൽ ആരോഗ്യ ഇൻഷുറൻസ് പ്രീമിയം കൂട്ടി, ഇൻഷുറൻസ് ഇല്ലെങ്കിൽ വീസ പുതുക്കാനാവില്ല

uae
  •  2 months ago
No Image

നാലു ദിവസത്തിനിടെ ഹിസ്‌ബുല്ലയുടെ നേതാക്കളുൾപ്പെടെ 250 അംഗങ്ങളെ വധിച്ചെന്ന് ഇസ്റാഈൽ

International
  •  2 months ago
No Image

ദുബൈ; നമ്പർ പ്ലേറ്റുകൾ ലേലത്തിന്

uae
  •  2 months ago
No Image

കോഴിക്കോട് വിദ്യാര്‍ഥികള്‍ക്കിടയില്‍ മയക്കുമരുന്ന് വില്‍പ്പന നടത്തിയ യുവാക്കള്‍ പിടിയില്‍

Kerala
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ ഡിജിപിയുടെ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

വയനാട് ദുരന്തം; കേന്ദ്ര സഹായം വൈകുന്നതില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം

Kerala
  •  2 months ago