അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചുമതി ലോകനേതാവാകല്: എം.മുകുന്ദന്
തലശ്ശേരി: ഇന്ത്യയിലെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിക്കാതെ ലോക നേതാവാകന്‍ നോക്കുന്നത് പട്ടിണിപാവങ്ങളോട് ചെയ്യുന്ന ക്രൂരതയാണെന്ന് നോവലിസ്റ്റ് എം മുകുന്ദന്. പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ നടന്ന എം.ടി-കമല്‍ ഐക്യദാര്‍ഢ്യ സാംസ്കാരിക സന്ധ്യ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുകുന്ദന്.
വിശക്കുന്നവന് വിശപ്പകറ്റാന്‍ ഭക്ഷണം നല്‍കുകയും വെള്ളം കിട്ടാത്തവന് വെള്ളം നല്‍കുകയുമാണ് ആദ്യം ചെയ്യേണ്ടത്. അത് നല്കാന് ഉത്തരവാദപ്പെട്ടവര്‍ ചെയ്യുന്നില്ല. അല്ലാതെ ലോക നേതാവാകന്‍ നോക്കുകയല്ല. ഇതിന്റെ ഫലം നാം ഇപ്പോള്‍ അനുഭവിക്കുകയാണെന്നും നരേന്ദ്രമോദിയുടെ പരോക്ഷമായി മുകുന്ദന് കുറ്റപ്പെടുത്തി. എഴുത്തുകാരും കലാകാരന്മാരും കേരളത്തില്‍ മാത്രമല്ല. ലോകത്തിന്റെ എല്ലായിടത്തും ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. എഴുത്തുകാരന്റെ ശബ്ദത്തെ അധികാര കേന്ദ്രങ്ങളിലിരിക്കുന്നവര്‍ ഭയപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊന്ന്യം ചന്ദ്രന് അധ്യക്ഷനായി. എ.എന്‍ ഷംസീര്‍ എം.എല്‍.എ, ടി.എം ദിനേശന്, അഡ്വ.കെ.കെ രമേഷ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."