HOME
DETAILS
MAL
ട്രഷറികളില്‍ 167.41 കോടി രൂപ വിതരണം ചെയ്തു
backup
January 05 2017 | 19:01 PM
തിരുവനന്തപുരം: സാങ്കേതിക തടസങ്ങളില്ലാതെ ട്രഷറികളില്‍ പെന്ഷന്-ശമ്പള വിതരണം സുഗമമായി നടന്നു. ഇന്നലെ ട്രഷറികളിലേക്ക് ആകെ ആവശ്യപ്പെട്ടത് 205.78 കോടി രൂപയാണ്. ഇതില്‍ 136.93 കോടി രൂപ ലഭിച്ചു. മുകുന്ദപുരം, ചാലക്കുടി, ചെങ്ങന്നൂര്‍ എന്നീ സബ് ട്രഷറികളില്‍ പണം ലഭിച്ചില്ല.
വരവും നീക്കിയിരിപ്പും ഉള്‍പ്പെടെ ആകെ 167.41 കോടി രൂപ ട്രഷറികളില്‍ വിതരണം ചെയ്തു. 33877 ജീവനക്കാരുടെ പെന്ഷന് തുകയായി 62.7 കോടി രൂപ പിന്‍വലിച്ചു. ഏഴായിരത്തോളം ശമ്പളക്കാരും മറ്റു ട്രഷറി സേവിങ്സ് അക്കൗണ്ടുടമകളും 18.59 കോടി രൂപ പിന്‍വലിച്ചു. 33 കോടി രൂപ ക്ഷേമ പെന്‍ഷനുകള്‍ ഇനത്തില്‍ വിതരണം ചെയ്തു. 53 കോടി രൂപ വിവിധ വകുപ്പുകള്‍ക്കു വിവിധ ആവശ്യങ്ങള്‍ക്കായി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."