കഥകളിക്ക് പരിഹാസം; പ്രതിഷേധവുമായി കലാകാരന്മാര്
പറവൂര്‍: കഴിഞ്ഞ ദിവസം നടന്ന കഥകളി ഗ്രൂപ്പ് മത്സരം കഥകളിയെന്ന കലയെ പരിഹസിക്കുന്നാതാണെന്നാരോപിച്ച് കലകാരന്മാര് രംഗത്ത്. കഥകളി കലാകാരന്മാരായ കലാമണ്ഡലം ശ്രീകുമാര്‍, എസ് ജയശ്രീ എന്നിവരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്.
മത്സരം കഥകളിയെ അപമാനിക്കുന്നതാണെന്ന് ഇരുവരും പറഞ്ഞു. കുറഞ്ഞത് നാലുമണിക്കൂറെങ്കിലും വേണം കഥകളിക്ക് ഒരുങ്ങുന്നതിനായി. എന്നാല്‍ ഇതിനുള്ള സമയം സംഘാടകര്‍ നല്‍കിയില്ല. ഇതോടെ പല പകുതി മേക്കപ്പിലും മേക്കപ്പില്ലാതെയും കുച്ചിപ്പുടി വേഷത്തിലുമാണ് കുട്ടികള്‍ കഥകളിക്കെത്തിയത്. ഇത് സംഘാടകര്‍ക്ക് ഒഴിവാക്കാന്‍ സാധിക്കുമായിരുന്നവെന്നാണ് പ്രതിഷേധകാകരുടെ പക്ഷം.
മേക്കപ്പിന് സമയം ലഭിക്കില്ലെങ്കില്‍ വേഷമില്ലാതെ ചൊല്ലിയാട്ടമായി കഥകളി അവതരിപ്പിക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇതിനും സംഘാടകര്‍ തയാറായില്ലെന്നും മത്സരത്തിന് വിധികത്താക്കളായി വന്നവര്‍ ഈ തെറ്റ് ചൂണ്ടിക്കാണിക്കാന്‍ തയാറായില്ലെന്നും കലാമണ്ഡലം ശ്രീകുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."