HOME
DETAILS
MAL
പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസില്‍ യുവാവിന് 25 വര്‍ഷം കഠിനതടവ്
backup
January 05 2017 | 19:01 PM
ന്യൂഡല്‍ഹി: പിഞ്ചു കുഞ്ഞിനെ ലൈംഗീകമായി പീഡിപ്പിച്ച കേസില്‍ 25 കാരനെ 15 വര്‍ഷം തടവിന് ഡല്‍ഹിയിലെ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു. രണ്ടര വയസുള്ള കുട്ടിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. ഇതിന് മെഡിക്കല്‍ പരിശോധനാ ഫലം ധാരാളമാണെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജ് ഗൗതം മനാന് 15 വര്‍ഷത്തെ ശിക്ഷ വിധിക്കുകയായിരുന്നു.
കുട്ടികള്‍ക്കെതിരായ ലൈംഗീകാതിക്രമ നിയമ (പോക്സോ) പ്രകാരമാണ് ശിക്ഷിച്ചത്. ഇത്തരം കുറ്റവാളികള്‍ ഒരു തരത്തിലുള്ള ദയയും അര്‍ഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജ് 15 വര്‍ഷം കഠിന തടവിന് ശിക്ഷിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."