ബിഹാറിലെ മദ്യനിരോധനം ധീരമായ നടപടിയെന്ന് മോദി
പട്ന: നോട്ട് അസാധുവാക്കലിനെ പ്രത്യക്ഷമായും പരോക്ഷമായും അനുകൂലിച്ച ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാറില്‍ വേദി പങ്കിട്ടു.
ഗുരുഗോബിന്ദ് സിങ്ങിന്റെ 350ാം ജന്മദിന വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മളനത്തിലാണ് ഇരുവരും വേദി പങ്കിട്ടത്.
നോട്ട് നിരോധനം ശരിയായ തീരുമാനമാണെന്നറിയിച്ചിരുന്ന നിതീഷിനെ മോദി വേദിയില്‍ പുകഴ്ത്തുകയും ചെയ്തു. ബിഹാറില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തിയ നിതിഷിന്റെ നടപടി ധീരമാണെന്നാണ് മോദി വിശേഷിപ്പിച്ചത്.
സാമൂഹിക മാറ്റം നടപ്പാക്കുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. മദ്യനിരോധനത്തിലൂടെ ഇതാണ് ബിഹാര്‍ സര്‍ക്കാര്‍ വ്യക്തമാക്കിയത്.
മദ്യനിരോധനം പൂര്‍ണ്ണമായി നടപ്പാക്കാനുള്ള ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് മാത്രമല്ല ഉള്ളതെന്നും ബിഹാറിലെ ജനങ്ങള്‍ക്കും ഇതില്‍ വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാജ്യം മുഴുവന്‍ ഈ തീരുമാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."