HOME
DETAILS

അഖിലേഷിന്റെ കൈപ്പിടിയിലേക്ക് എസ്.പി

  
backup
January 05 2017 | 19:01 PM

%e0%b4%85%e0%b4%96%e0%b4%bf%e0%b4%b2%e0%b5%87%e0%b4%b7%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%95%e0%b5%88%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2

 

ലഖ്‌നോ: സമാജ്‌വാദി പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി സ്വയം അവരോധിക്കുക മാത്രമല്ല പാര്‍ട്ടി തന്റെ വരുതിയിലാണെന്ന് തെളിയിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തെരഞ്ഞെടുപ്പ് തന്ത്രങ്ങളിലേക്ക് നീക്കംതുടങ്ങി. സംസ്ഥാന പ്രസിഡന്റ് ശിവപാല്‍ യാദവ് പുറത്താക്കിയ നാല് ജില്ലാ പ്രസിഡന്റുമാരെ തിരിച്ചെടുത്തുകൊണ്ടാണ് അഖിലേഷ് തന്റെ ആധിപത്യം ഉറപ്പിച്ചത്. പാര്‍ട്ടി നിലപാടിനെതിരേ താന്‍ നീങ്ങുന്നുവെന്ന കൃത്യമായ നിലപാടാണ് അഖിലേഷ് പ്രതിയോഗികള്‍ക്ക് നല്‍കുന്നത്.
അഖിലേഷിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ പ്രസിഡന്റുമാരെ പുറത്താക്കിയ നടപടി പാര്‍ട്ടിയുടെ പുതിയ സംസ്ഥാന പ്രസിഡന്റ് നരേഷ് ഉത്തം പിന്‍വലിച്ചു. ഡിയോറ ജില്ലാ പ്രസിഡന്റ് റാം ഇഖ്ബാല്‍, കുശിനഗര്‍ ജില്ലാ പ്രസിഡന്റ് അബാധ് യാദവ്, അസംഗഢ് ജില്ലാ പ്രസിഡന്റ് ഹവല്‍ദാര്‍ യാദവ്, മിര്‍സാപൂര്‍ ജില്ലാ പ്രസിഡന്റ് ആശിഷ് യാദവ് എന്നിവരെയാണ് തിരിച്ചെടുത്തത്.
ഏഴുഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ കമ്മിറ്റികളുടെ യോഗം വിളിക്കാനും തീരുമാനിച്ചിട്ടുണ്ട്. സമവായ ശ്രമങ്ങളൊന്നും ഫലിക്കാതെ വന്നതോടെ ഉത്തര്‍പ്രദേശില്‍ രണ്ട് പക്ഷമായി തുടരുകയാണ് സമാജ്‌വാദി പാര്‍ട്ടി. എം.എല്‍.എമാരടക്കം ബഹുഭൂരിപക്ഷത്തിന്റേയും പിന്തുണ മുഖ്യമന്ത്രിയിലാണെന്നത് അഖിലേഷ് പക്ഷത്തെ ശക്തമാക്കുകയാണ്.
പാര്‍ട്ടി ചിഹ്നമായ സൈക്കിളിന് അവകാശമുന്നയിച്ച് മുലായവും അഖിലേഷും തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. പിന്നാലെ സമവായ ശ്രമത്തിന് മുതിര്‍ന്ന നേതാവ് അസം ഖാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മുലായവും അഖിലേഷും പരസ്പരം കടുംപിടുത്തത്തിലാണെങ്കിലും പാര്‍ട്ടിയില്‍ തന്റെ തീരുമാനം മാത്രമേ നടപ്പാകുകയുള്ളൂവെന്ന് ഓരോ നീക്കത്തിലും തെളിയിക്കാന്‍ അഖിലേഷിന് കഴിയുന്നുണ്ട്.
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനത്തെ തുടര്‍ന്ന് തന്റെ വിശ്വസ്തരോടും പാര്‍ട്ടി ജില്ലാ ഭാരവാഹികളോടും പ്രചരണത്തില്‍ സജീവമാകാന്‍ അഖിലേഷ് നിര്‍ദേശം നല്‍കി. യുപിയില്‍ അഖിലേഷിന് മുന്‍തൂക്കം ലഭിക്കുമെന്നാണ് പുറത്തുവരുന്ന സര്‍വ്വേ ഫലങ്ങള്‍ കാണിക്കുന്നത്.
ഇതോടെ മുലായം പക്ഷത്തുള്ളവരും പതുക്കെ മുഖ്യമന്ത്രിക്കൊപ്പം ചുവടുമാറ്റി പിടിക്കാന്‍ ശ്രമംതുടങ്ങിയിട്ടുണ്ട്. മുലായം പക്ഷത്തെ അപ്രസക്തമാക്കി ഓരോ നീക്കത്തിലും പാര്‍ട്ടി തന്റെ കൈപ്പിടിയിലാണെന്ന് പറയാതെ പറയുകയാണ് അഖിലേഷ് യാദവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത്തരം പൊളിക്കലുകള്‍ നിര്‍ത്തിവെച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല'; ബുള്‍ഡോസര്‍ രാജിനെതിരേ സുപ്രീംകോടതി

National
  •  3 months ago
No Image

ഹിസ്ബുല്ലയോട് കളിക്കേണ്ട; ഇസ്‌റാഈലിനെ തുറന്ന യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ തീവ്രശ്രമവുമായി യു.എസ്

International
  •  3 months ago
No Image

അതിഷി ഡല്‍ഹി മുഖ്യമന്ത്രി; പേര് മുന്നോട്ട് വെച്ചത് കെജ്‌രിവാള്‍

National
  •  3 months ago
No Image

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയ്ക്ക് ജാമ്യമനുവദിച്ച് സുപ്രിം കോടതി; വിചാരണ കോടതിക്ക് രൂക്ഷ വിമർശനം

Kerala
  •  3 months ago
No Image

നിപയില്‍ ആശ്വാസം; 13 പേരുടെ ഫലം നെഗറ്റിവ് , 26 പേര്‍ ഹൈ റിസ്‌ക് കാറ്റഗറിയില്‍  

Kerala
  •  3 months ago
No Image

സഞ്ചൗലി പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വവാദികളുടെ അക്രമ സമരം: കേസെടുത്ത് പൊലിസ്, ബി.ജെ.പി, വി.എച്ച്.പി നേതാക്കളും പ്രതികള്‍

National
  •  3 months ago
No Image

എം പോക്സ് ലക്ഷണങ്ങളോടെ ഒരാൾ മഞ്ചേരിയിൽ ചികിത്സയിൽ 

Kerala
  •  3 months ago
No Image

എല്ലാം കണക്കുകൂട്ടി കെജ്‌രിവാള്‍; രാജി പ്രഖ്യാപനം തന്ത്രനീക്കമോ?

National
  •  3 months ago
No Image

യു.പിയില്‍ പടക്ക നിര്‍മാണ ശാലയില്‍ പൊട്ടിത്തെറി; മൂന്നു വയസ്സുകാരിയുള്‍പെടെ നാലു മരണം 

National
  •  3 months ago
No Image

ജമ്മു കശ്മീര്‍ നാളെ ബൂത്തിലേക്ക്; ആദ്യ ഘട്ടത്തില്‍ വിധിയെഴുതുന്നത് 24 മണ്ഡലങ്ങള്‍ 

National
  •  3 months ago