നിധി കണ്ടെത്താന്‍ ഭൂമി കുഴിക്കുന്നതായി പരാതി
അങ്കമാലി: കറുകുറ്റി പാലിശേരിയില്‍ എസ്.സി.എം.എസ് കോളജിലേക്ക് പോകുന്ന വഴിയില്‍ നിധി കണ്ടെത്താന്‍ ഭൂമി കുഴിക്കുന്നതായി പരാതി. കഴിഞ്ഞ മൂന്നുമാസമായി ഇവിടെ ഭൂമി കുഴിക്കല്‍ നടക്കുന്നു. കെട്ടിട നിര്‍മാണത്തിന് എന്ന വ്യാജേനയാണ് ഇത് നടക്കുന്നതെന്നും പരാതിയില്‍ പറയുന്നു. ഭൂമി കുഴിക്കാന്‍ ഉപയോഗിക്കുന്ന ഹിറ്റാച്ചി യന്ത്രത്തിന്റെ ഉടമസ്ഥനില്‍ നിന്നാണ് നിധി കണ്ടെത്താന്‍ ആണ് ഭൂമി കുഴിക്കുന്നതെന്ന വിവരം പ്രദേശവാസികള്‍ അറിയുന്നത്. ഹിറ്റാച്ചിയുടെ ഡ്രൈവറില്‍ നിന്നാണ് ഉടമസ്ഥന് ഈ വിവരം അറിഞ്ഞത്. അതിനു ശേഷം ഡ്രൈവറെ കാണാതാവുകയും അന്വേഷിച്ചു ചെന്ന ഉടമസ്ഥനെ ഭീഷണിപ്പെടുത്തി ഡ്രൈവറെ തട്ടികൊണ്ടുപോയി എന്ന് വ്യാജ പരാതി നല്‍കുകയും ചെയ്തു. നിലവില്‍ ഡ്രൈവര്‍ എവിടെയെന്നു ആര്‍ക്കുമറിയില്ല. നിധി ഉണ്ടോ എന്ന് പരിശോധിക്കാന്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്കാനര്‍ കൊണ്ടുവന്നതായും പറയുന്നു. ഹിറ്റാച്ചി ഉടമസ്ഥന് ഈ വിവരങ്ങള്‍ അറിയിച്ചിട്ടും പൊലിസിന് വിശ്വാസം വരാത്ത സാഹചര്യമാണ്. സ്ഥലം ഉടമകള്തിരെ ഹിറ്റാച്ചി ഉടമ സുമേഷ് കാലടി സി.ഐക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."