എടക്കാട്ട് വയലില്‍ വീടുകളുടെ കൈമാറ്റം ഉടനെന്ന് ജില്ലാ കളക്ടര്‍
കാക്കനാട്: പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി എടക്കാട്ട് വയല്‍ പഞ്ചായത്തില്‍ കുടുംബശ്രീ നേതൃത്വത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ 19 വീടുകള്‍ ജനുവരി അവസാനത്തോടെ കൈമാറും. കുടുബശ്രീ നേതൃത്വത്തില്‍ എടക്കാട്ട് വയലില്‍ തന്നെ 38 വീടുകളുടെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കി കൈമാറുമെന്ന് കലക്ടര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പട്ടിക വര്വര്ഗ ഫണ്ട് വിനിയോഗിച്ച് പഴയ വീടുകളുടെ പുനരുദ്ധാരണവും നടപ്പിലാക്കുമെന്നും കലക്ടര്‍ അറിയിച്ചു.
104 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനായിരുന്നു മൂവാറ്റുപുഴ പട്ടിക വര്‍ഗ ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. എന്നാല്‍ ഇതില്‍ പലരും ഭൂമി വേണ്ടെന്ന് രേഖാമൂലം അറിയിച്ച പ്രകാരം ഒഴിവാക്കിയാണ് പുതിയ ലിസ്റ്റ് പ്രകാരം ആദിവാസി ഗ്രാമം പദ്ധതി പ്രദേശത്ത് പട്ടയവും ഭൂമിയും നല്കാന് തീരുമാനിച്ചതെന്ന് കലക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."