കഞ്ചാവുമായി പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍
മൂവാറ്റുപുഴ: വെള്ളൂര്‍കുന്നം, കാവുങ്കര ഭാഗങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാന തൊഴിലാളി എറണാകുളം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ സ്ക്വാഡിന്റെ പിടിയിലായി.
പശ്ചിമബംഗാള്‍ സംസ്ഥാനത്ത്, ജല്പ്പായിഗുരി ജില്ലയില്‍ ഹഷെന് മിയ (24) എന്നയാളെയാണ് രഹസ്യ നിരീക്ഷണത്തിലൂടെ മൂവാറ്റുപുഴ മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് സമീപം വച്ച് എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജി ലക്ഷമണന് അറസ്റ്റ് ചെയ്തത്. മൂവാറ്റുപുഴ, വെള്ളൂര്‍കുന്നം, കാവുങ്കര ഭാഗങ്ങളില്‍ വില്‍പ്പന നടത്താന്‍ എത്തിയ സമയത്താണ് ഇയാളെ പിടികൂടിയത്.
ഇയാളില്‍ നിന്ന് 250 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഒരു പൊതി കഞ്ചാവിന് 500 രൂപ നിരക്കില്‍ ആണ് ഇയാള്‍ വില്‍പ്പന നടത്തിവരുന്നത്. പ്രിവന്റീവ് ഓഫിസര്‍മാരായ ഇ.കെ ഹരി, അനില്‍ കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എന്‍ ഡി ടോമി, റോബി, സുനില്‍ കുമാര്‍, ജസ്റ്റിന് ചര്‍ച്ചില്‍, സാജന് പോള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."