ആശുപത്രി ജീവിതത്തിന് വിട; മണിക് അലിയെ ഇനി ശ്വാസകോശ രോഗങ്ങള്‍ അലട്ടില്ല
കൊച്ചി: രണ്ടുവര്‍ഷത്തോളമാണ് മാലിദ്വീപുകാരനായ മണിക് അലി ഗുരുതര ശ്വാസകോശ രോഗങ്ങള്‍ ബാധിച്ച് കേരളത്തിലെ വിവിധ ആശുപത്രികളില്‍ കഴിച്ചുകൂട്ടിയത്. ക്രോണിക് ഒബ്‌സ്ട്രക്റ്റിവ് പള്‍മണറി ഡിസീസ് (സി.ഒ.പി.ഡി), ബ്രോങ്കൈറ്റസിസ്, ഓക്‌സിജന്‍ അളവില്‍ കുറവ് തുടങ്ങിയ അസുഖങ്ങളുമായി ഏറെ നാള്‍ മല്ലിട്ട ഈ 62കാരന്‍ ഇപ്പോള്‍ സ്വന്തം വീട്ടില്‍ ആരോഗ്യവാനായി ജീവിക്കുന്നു. കൊച്ചി കിംസിലെ പ്രമുഖ കാര്‍ഡിയോതൊറാസിക് സര്‍ജന്‍ ഡോ.നാസര്‍ യൂസഫിന്റെ നേതൃത്വത്തില്‍ നടത്തിയ ചികിത്സയിലൂടെയാണ് മണിക് അലി ആരോഗ്യം വീണ്ടെടുത്തത്. കിംസില്‍ നടന്ന ആറുമണിക്കൂര്‍ നീണ്ട അതിസങ്കീര്‍ണമായ ശസ്ത്രക്രിയയാണ് ഇദ്ദേഹത്തിന്റെ ശ്വാസസംബന്ധമായ തകരാറുകള്‍ പരിഹരിച്ചത്.
മാലിദ്വീപിലെ പ്രമുഖ മത്സ്യ കയറ്റുമതിക്കച്ചവടക്കാരനായ ഇദ്ദേഹം ചെറുപ്പത്തിലെ പുകവലിക്കടിമയായിരുന്നു. ഒപ്പം കടലുമായുള്ള തുടര്‍ച്ചയായ സമ്പര്‍ക്കവും നെഞ്ചില്‍ അണുബാധക്കുകാരണമായി. ശ്വാസകോശം പതിയെ ദുര്‍ബലമാവുകയും ഇടത്തേ ശ്വാസകോശത്തിന്റെ മൂന്നില്‍ രണ്ടുഭാഗവും തകരാറിലാവുകയും ചെയ്തു. ശ്വാസകോശത്തിലെ ഓക്‌സിജന്റെ അളവ് 92 ശതമാനമുണ്ടായിരുന്നത് 68 ശതമാനമായി കുത്തനെ കുറഞ്ഞു. ഇതോടൊപ്പം മഞ്ഞപ്പിത്തം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉറക്കപ്രശ്‌നങ്ങള്‍, വെരിക്കോസ് വെയിന്‍, കൂടിയ കൊളസ്‌ട്രോള്‍, അമിതവണ്ണം തുടങ്ങി രോഗങ്ങളൊന്നൊന്നായി കീഴടക്കി.
കേരളത്തിനകത്തും പുറത്തുമായി നിരവധി ആശുപത്രികളില്‍ രോഗശാന്തിതേടി മണിക് അലി എത്തി. പലയിടത്തുനിന്നും ശസ്ത്രക്രിയ നിര്‍ദേശിച്ചെങ്കിലും ഇതിന്റെ അപടകസാധ്യത പരിഗണിച്ച് പലരും പിന്‍മാറി. പിന്നീടാണ് ഡോ.നാസര്‍ യൂസഫിനെ സമീപിക്കുന്നത്. ശസ്ത്രക്രിയയുടെ അപകടസാധ്യതകള്‍ കുടുംബത്തെ പറഞ്ഞുബോധ്യപ്പെടുത്തുകയായിരുന്നു അദ്ദേഹം. സെപ്തംബര്‍ 26ന് ഇടതുശ്വാസകോശത്തിന്റെ തകരാറിലായ ഭാഗം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തി.
ഇത് ശ്വസനത്തിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കിയില്ലെന്നു മാത്രമല്ല, ദിവസങ്ങള്‍ക്കുള്ളില്‍ ഓക്‌സിജന്റെ അളവ് സാധാരണഗതിയായ 92 ശതമാനത്തിലത്തെുകയും ചെയ്തു. കൃത്യം രണ്ടാഴ്ചക്കകം ആശുപത്രി വിടാനും മണിക് അലിക്ക് സാധിച്ചു. പൂര്‍ണാരോഗ്യവാനാണ് അലിയെന്നും തിരിച്ച് ഇനിയും ആശുപത്രിയിലേക്ക് വരേണ്ടിവരില്ലെന്നുമാണ് ഡോക്ടര്‍ പറയുന്നത്. ഡോ.രാജിവ് വാരിയര്‍, ഡോ.പര്‍മേസ്, ഡോ.ഷൈന്‍, സിജോ എന്നിവരും ശസ്ത്രക്രിയ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."