ആവോലി ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ കിണര്‍ റീചാര്‍ജിങ് പദ്ധതി
മൂവാറ്റുപുഴ: സംസ്ഥാനത്തെ ജലസ്രോതസുകള്‍ ജലസമൃദ്ധമാക്കി സംരക്ഷിച്ച് ജലസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന സമ്പൂര്‍ണ കിണര്‍ റീചാര്‍ജിങ് പദ്ധതിക്ക് മൂവാറ്റുപുഴയില്‍ തുടക്കമാകുന്നു.
സംസ്ഥാനത്ത് 142ഗ്രാമപഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലയില്‍ 14പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ആവോലി ഗ്രാമപഞ്ചായത്തിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പറഞ്ഞു. സംസ്ഥാനത്തെ കിണറുകള്‍ കൂടുതല്‍ ജലസമ്പന്നമാക്കുക, എല്ലാ കിണറുകളും വിവിധ ഘട്ടങ്ങളിലായി സുസ്ഥിര ജലസമൃദ്ധജലശുചിത്വ കിണറുകളാക്കി മാറ്റുക. സംസ്ഥാനത്തെ ഭൂജല സമ്പത്ത് വര്‍ദ്ധിപ്പിക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്. മാഹത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കിണര്‍ റീചാര്‍ജിങ് പദ്ധതി നടപ്പിലാക്കുന്നത്.
ഒന്നാം ഘട്ടത്തില്‍ റീചാര്‍ജിങ് ആവശ്യമായ കിണറുകള്‍ സമഗ്രമായ സര്‍വേയിലൂടെ കണ്ടെത്തുകയും പദ്ധതിയുടെ ഗുണഭോക്താക്കള്‍ ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവരും പട്ടികജാതി, പട്ടികവര്‍ഗം വിഭാഗങ്ങളില്‍ പെട്ടതും, ഐ.എ.വൈ പദ്ധതി പ്രകാരം വീട് നിര്‍മിച്ചവര്‍ക്കുമാണ് മുന്‍ഗണന. പദ്ധതിക്കായി പരമാവധി 8000രൂപയാണ് സര്‍ക്കാര്‍ സഹായമായി ലഭിക്കുന്നത്. കടുത്ത വേനലില്‍ വെള്ളം വറ്റുന്ന കിണറുകള്‍ക്കും വെള്ളമില്ലാത്ത കിണറിലുമാണ് പദ്ധതി നടപ്പാക്കുന്നത്.
കിണറിന് സമീപം ഒരു നിശ്ചിത അളവില്‍ കുഴിയെടുത്ത ശേഷം ഈകുഴിയില്‍ മണല്‍ കരി തുടങ്ങിയവ നിറച്ച ശേഷം വീടിന്റെ ടെറസില്‍ നിന്നും മറ്റും മഴവെള്ളം കുഴികളിലെത്തിച്ച് സംഭരിക്കുന്നതാണ് പദ്ധതി. കിണര്‍ റീചാര്‍ജിങ് പദ്ധതി സ്വന്തമായി ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനും സ്‌പോണ്‍സര്‍മാരെ കണ്ടെത്തി പദ്ധതി നടപ്പിലാക്കാനും പദ്ധതിക്കായി വ്യാപകമായ പ്രചരണം നടത്തി കിണര്‍ റീചാര്‍ജിങ് പദ്ധതി വിപുലമാക്കാനും പദ്ധതിയുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ കാര്‍ഡ് എടുത്തിട്ടുള്ളവര്‍ക്ക് ഇവര്‍ ഇവരുടെ പുരയിടത്തില്‍ നടക്കുന്ന റീചാര്‍ജിങ് പ്രവര്‍ത്തിയില്‍ തൊഴിലാളിയായി പങ്കെടുക്കാവുന്നതുമാണ്.ആവോലി പഞ്ചായത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് ഹാളില്‍ സര്‍വ്വേമാര്‍ക്കായി നടത്തിയ പരിശീലനത്തിന്റെ ഉദ്ഘാടനം എല്‍ദോ എബ്രഹാം എം.എല്‍.എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മേരി ബേബി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ഡി വര്‍ഗീസ്, വൈസ് പ്രസിഡന്റ് സുഹറ സിദ്ധീഖ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം ഹാരിസ്, മെമ്പര്‍മാരായ സിനി സത്യന്‍, ബല്‍ക്കീസ് റഷീദ്, മോളി ജയിംസ്, ബി.ഡി.ഒ. വിഷ്ണു നമ്പൂതിരി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ സമ്പന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."