വഞ്ചിപ്പാട്ടില്‍ വള്ളപ്പാട് മുന്നില്‍ പെണ്‍പാട്ടുകാര്‍
പറവൂര്‍: റവന്യു ജില്ലാ സ്ക്കുള് കലോത്സവത്തില്‍ വഞ്ചിപ്പാട്ട് മത്സരത്തില്‍ ആണ്‍കുട്ടികളെ വള്ളപ്പാടുകള്‍ക്ക് പിന്തള്ളി പെണ്‍കുട്ടികള്‍ മേല്‍ക്കോയ്മ നേടി. കുട്ടനാടന്‍ വഞ്ചിപാട്ടില് പരമ്പരാഗതമായി പുരുഷന്മാരാണ് മികവു പുലര്‍ത്തിയിരുന്നതെങ്കിലും സമീപകാലങ്ങളില്‍ ഈ മേഖലകളില്‍ സ്ത്രീ സാന്നിധ്യം കൂടി വരികയാണ്. പറവൂര്‍ മുന്‍സിപ്പല്‍ മിനി പാര്‍ക്ക് വേദിയില്‍ അവതരിപ്പിച്ച വഞ്ചിപ്പാട്ടുകളില്‍ മിക്കവാറും സംഘങ്ങള്‍ രാമപുരത്ത് വാര്യരുടെ കുചേലവൃത്തം പാട്ടുകളായിരുന്നു തെരഞ്ഞെടുത്തത്. ഇത് കുട്ടനാടന്‍ ശൈലിയിലും ആറന്മുള ശൈലിയുമാണ് വേദി നിറഞ് മുഴങ്ങിയത്. ഹൈസ്ക്കൂള് വിഭാഗം വഞ്ചി പാട്ടില്‍ പത്ത് സംഘങ്ങള്‍ മത്സരിച്ചതില്‍ രണ്ട് പുരുഷ സംഘങ്ങള്‍ ഒഴിച്ചാല്‍ എല്ലാം പെണ്‍കുട്ടികളായിരുന്നു. ഇതില്‍ കല്യാണ സൗഗന്ധികം തേടി പോകുന്ന ഭീമന്റെ കഥ പാടിയ ആലുവ നസ്രത്ത് നിര്‍മ്മല ഇ.എച്ച്.എസിലെ കൃഷ്ണ വി.എ ക്യാപ്റ്റനായ ടീമാണ് സംസ്ഥാന കലേത്സവത്തിന് അര്‍ഹമായത്.
തുടര്‍ന്നു നടന്ന ഹയര്‍ സെക്കന്‍ഡറി വിഭാഗം വഞ്ചിപ്പാട്ട് മത്സരത്തില്‍ ആന്മുള ശൈലിയില്‍ നീലകണ്ഠ തമ്പുരാനെ ദേവദേവ പത്മനാഭ എന്ന സന്താനഗോപാലം പാടി പറവൂര്‍ നന്ത്യാട്ടുകുന്നം സംസ്കൃത ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഒന്നാം സ്ഥാനം നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."