പുതിയ അവയവത്തിന്റെ കണ്ടെത്തല്‍ ആരോഗ്യരംഗത്ത് നിര്‍ണായകമാകും
ലണ്ടന്‍: പുതുതായി കണ്ടെത്തിയ മനുഷ്യ അവയവമായ മെസെന്ററി ആരോഗ്യ രംഗത്തു നിര്‍ണായകമാവുമെന്നു വിലയിരുത്തല്‍. ദഹനേന്ദ്രിയത്തോടു പറ്റിച്ചേര്‍ന്നു മഞ്ഞ നി റത്തില്‍ കിടക്കുന്നതാണ് ഈ അവയവം. വൈദ്യശാസ്ത്രം പഠിക്കുന്നവരൊന്നും ഇന്നേവരെ മെസെന്ററിയെ പ്രത്യേകതയുള്ള ഒന്നായി കാണുകയോ അവയവമായി പരിഗണിക്കുകയോ ചെയ്തിരുന്നില്ല.
പുതിയ അവയവത്തെക്കുറിച്ചുള്ള പഠനം പ്രത്യേക ശാഖയായി മാറുന്നതോടെ രോഗനിര്‍ണയത്തിലും ചികിത്സയിലും വന്‍ മുന്നേറ്റമാവും സംഭവിക്കുക.
ഹൃദയം, തലച്ചോര്‍, കരള്‍, ശ്വാസകോശം എന്നീ പ്രധാന അവയവങ്ങള്‍ക്കൊപ്പം മനുഷ്യരെ ആരോഗ്യമുള്ളവനായി നിലനിര്‍ത്തുന്നതില്‍ 74 അവയങ്ങളെ ഇതുവരെ ഉണ്ടായിരുന്നുള്ളൂ.
അയര്‍ലന്‍ഡിലെ ലിമെറിക് യൂനിവേഴ്‌സിറ്റിയിലെ ജെ കാല്‍വിന്‍ കൊഫെയും സഹപ്രവര്‍ത്തകരും നടത്തിയ പഠനങ്ങളാണ് മെസന്ററിക്ക് അവയവ പദവിയിലേക്ക് എത്താന്‍ സഹായകമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."