HOME
DETAILS
MAL
രാജാവിന്റെ അതിഥികളായ ആദ്യ ഉംറ സംഘമെത്തി
backup
January 05 2017 | 20:01 PM
ജിദ്ദ: സല്‍മാന്‍ രാജാവിന്റെ അതിഥികളായി ഈ വര്‍ഷത്തെ ആദ്യ ഉംറ സംഘം മദീനയിലെത്തി. 185 തീര്‍ഥാടകരാണു സംഘത്തിലുള്ളത്. 35 പേരടങ്ങുന്ന രണ്ടാം സംഘം ഇന്നെത്തും.
15 രാജ്യങ്ങളില്‍നിന്നായി 220 പേരാണ് രാജാവിന്റെ അതിഥികളായി ഉംറക്കെത്തുന്നത്. മതകാര്യ വകുപ്പാണു പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഉംറക്കു പുറമെ മക്ക-മദീന എന്നിവിടങ്ങളിലെ പ്രധാന ചരിത്ര സ്ഥലങ്ങളും മതസ്ഥാപനങ്ങളും സംഘം സന്ദര്‍ശിക്കും. ഇതിനു പുറമെ ഹറം ഇമാമുമാരുമായി കൂടിക്കാഴ്ചക്കും ഇവര്‍ക്ക് അവസരമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."