ഗാംബിയയില്‍ യഹ്യ ജമ്മാഹിന് പിന്തുണയുമായി സൈനിക മേധാവി രംഗത്ത്
ബന്‍ജൂല്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാത്ത നിലവിലെ ഗാംബിയന്‍ പ്രസിഡന്റ് യഹ്യ ജമ്മാഹിനു പിന്തുണയുമായി സൈനിക മേധാവി രംഗത്ത്. ലഫ്റ്റനന്റ് ജനറല്‍ ഒസ്മാന്‍ ബാദ്ജിയാണ് ജമ്മാഹിനു പിന്തുണ അറിയിച്ചത്.
സര്‍ക്കാര്‍ അനുകൂല പത്രമായ ഡെയ്ലി ഒബ്സര്‍വറിന് കഴിഞ്ഞ ദിവസം നല്കിയ പുതുവത്സര സന്ദേശത്തിലാണ് ജനറല്‍ ഒസ്മാന്‍ ജമ്മാഹിനുള്ള പിന്തുണ അറിയിച്ചത്. എന്നാല്‍, വാന്‍ഗാര്‍ഡ് ആഫ്രിക്ക എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘത്തിന്റെ ഡയരക്ടര്‍ ജെഫ്രി സ്മിത്ത് വാര്‍ത്ത തള്ളിക്കളഞ്ഞു. സര്‍ക്കാര്‍ അനുകൂല പത്രത്തില്‍ മാത്രമാണ് ഇതു പ്രസദ്ധീകരിച്ചിട്ടുള്ളൂവെന്നും എല്ലാ വര്‍ഷാരംഭത്തിലും സൈനിക മേധാവി നല്‍കാറുള്ള പതിവു സന്ദേശത്തെ പത്രം പുനഃപ്രസിദ്ധം ചെയ്തതാകാമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, സൈനിക മേധാവി തനിക്കു പിന്തുണ ഉറപ്പാക്കിയതായി അഡാമാ ബാരോ അവകാശപ്പെടുകയും ചെയ്തിരുന്നു.
ഡിസംബര്‍ ഒന്നിനു നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ രണ്ടു പതിറ്റാണ്ടായി പ്രസിഡന്റ് പദവിയില്‍ തുടരുന്ന യഹ്യ ജമ്മാഹ് അഡാമാ ബാരോയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ പരാജയം അംഗീകരിക്കില്ലെന്നു പറഞ്ഞ് ജമ്മാഹ് രംഗത്തെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."