സഹകാരി സംഗമവും ദേശീയ സെമിനാറും ഏഴിന്
തിരുവനന്തപുരം: കോഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഇന്ത്യയുടെ (കോപ്‌ഫെഡ്) സംസ്ഥാനതല സഹകാരി സംഗമവും ദേശീയ സെമിനാറും ജനുവരി ഏഴിന് തിരുവനന്തപുരത്ത് നടത്തുമെന്ന് സംഘാടകസമിതി ചെയാര്‍മാന്‍ അഡ്വ.ജി. സുഗുണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സഹകരണബാങ്ക് ഹാളില്‍ രാവിലെ 10.30ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സംഗമം ഉദ്ഘാടനം ചെയ്യും.
സെമിനാറിന്റെ ഉദ്ഘാടനം ഗുജറാത്ത് മുന്‍മന്ത്രി ദിലീപ് സംഘാനി നിര്‍വഹിക്കും. പരിപാടിയില്‍ കെ.ആര്‍ അരവിന്ദാക്ഷന്‍ അധ്യക്ഷനാകും. 'സഹകരണ സ്ഥാപനങ്ങളുടെ ഭാവിഭാഗധേയം സമകാലീന ഇന്ത്യന്‍ സാമ്പത്തിക സാഹചര്യം, സാങ്കേതികവളര്‍ച്ച എന്നിവയുടെ അടിസ്ഥാനത്തില്‍' എന്ന വിഷയം ഭീമാസുബ്രഹ്മണ്യം അവതരിപ്പിക്കും.
കോലിയക്കോട് കൃഷ്ണന്‍നായര്‍, കുര്യന്‍ ജോയി, അഡ്വ.കെ കരുണാകരന്‍ നമ്പ്യാര്‍ എന്നിവരെ ആദരിക്കുമെന്നും സുഗുണന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കോപ്‌ഫെഡ് ചെയര്‍മാന്‍ അഡ്വ മണ്ണടി അനിലും ജയദാസും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."