HOME
DETAILS
MAL
സ്ഥലംമാറ്റം: അപേക്ഷ ക്ഷണിച്ചു
backup
January 05 2017 | 20:01 PM
തിരുവനന്തപുരം: സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകരുടെ സഹതാപാര്‍ഹ സാഹചര്യത്തിലുള്ള അന്തര്‍ജില്ലാ സ്ഥലംമാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജോലി ചെയ്യുന്ന ജില്ലയില്‍ നിലവിലെ തസ്തികയില്‍ 2016 മാര്‍ച്ച് 31ന് അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകര്‍ക്ക് നിര്‍ദിഷ്ട ഫോറത്തില്‍ ബന്ധപ്പെട്ട മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷിക്കാം.
സ്കൂള്‍ പ്രധാനാധ്യാപകന്റെ ശുപാര്‍ശയോട് കൂടിയ അപേക്ഷകള്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസില്‍ ജനുവരി 31ന് വൈകിട്ട് അഞ്ചുവരെ നല്‍കാമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."