കേരള ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ് 10ന് ആരംഭിക്കും
തിരുവനന്തപുരം: 'ജൈവകേരളം, ആരോഗ്യ കേരളം' എന്ന വിഷയത്തെ അടിസ്ഥാനമാക്കി കേരള ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസിന് തുടക്കമാകും. 10, 11 തിയതികളില്‍ ജവഹര്‍ ബാലഭവനിലാണ് കോണ്‍ഗ്രസ്. പത്തിന് രാവിലെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുമെന്ന് ചെയര്‍മാന്‍ ഡോ.സി.കെ പീതാംബരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കാര്‍ഷികോല്‍സവത്തിന്റെയും പ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം മന്ത്രി കെ.കെ ശൈലജ നിര്‍വഹിക്കും. കൃഷിചിത്രീകരണ പ്രദര്‍ശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് വിവിധ പ്രബന്ധാവതരണങ്ങള്‍ നടക്കും. 11ന് രാവിലെ 3.30ന് സമാപനസമ്മേളനം കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രബന്ധാവതരണം, കൃഷി കണ്ടെത്തലുകള്‍, മികച്ച പഠനങ്ങള്‍ എന്നിവയില്‍ കഴിവ് തെളിയിക്കുന്ന ബാലകൃഷി ശാസ്ത്രജ്ഞന് 11,111 രൂപയും പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ചുപഠനങ്ങള്‍, മികച്ച അവതരണ ഇടപെടല്‍ നടത്തുന്ന വിദ്യാര്‍ഥി, ഗൈഡ് അധ്യാപകന്‍ എന്നിവരെ ആദരിക്കും. കുട്ടികളുടെ കണ്ടെത്തലുകള്‍ കൃഷിശാസ്ത്ര സാങ്കേതിക വിദഗ്ധരുടെ മുമ്പില്‍ അവതരിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."