രഞ്ജി: മുംബൈ ഫൈനലില്‍
രാജ്‌കോട്ട്: അരങ്ങേറ്റ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയ കൗമാര താരം പൃഥ്വി ഷായുടെ മികവില്‍ തമിഴ്‌നാടിനെ കീഴടക്കി നിലവിലെ ചാംപ്യന്‍മാരായ മുംബൈ രഞ്ജി ട്രോഫിയുടെ ഫൈനലിലേക്ക് മുന്നേറി.
സെമിയില്‍ ആറു വിക്കറ്റിനാണു മുംബൈ വിജയിച്ചത്. വിജയ ലക്ഷ്യമായ 251 റണ്‍സ് മുബൈ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സ്വന്തമാക്കി. ആദ്യ ഇന്നിങ്‌സില്‍ തമിഴ്‌നാട് 305ഉം രണ്ടാമിന്നിങ്‌സില്‍ ആറിനു 356 റണ്‍സെന്ന നിലയില്‍ ഡക്ലയറും ചെയ്തു. മുംബൈ ആദ്യ ഇന്നിങ്‌സില്‍ 411 റണ്‍സാണു കണ്ടെത്തിയത്. 17 വയസുകാരാനായ പൃഥ്വി ഓപണറായി ഇറങ്ങി 120 റണ്‍സെടുത്തു വിജയത്തിനു ശക്തമായ അടിത്തറയിട്ടു. പ്രഫുല്‍ വഗേല (36), ശ്രേയസ് അയര്‍ (40), സൂര്യകുമാര്‍ യാദവ് (34) എന്നിവരും തിളങ്ങി.
ഈ മാസം പത്തു മുതല്‍ നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ മുംബൈ, ഗുജറാത്തുമായി ഏറ്റുമുട്ടും. ഇതു 46ാം തവണയാണ് മുംബൈ രഞ്ജി ഫൈനലിലെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."