കൊടക്കാട് മദ്റസ: വിധി സമസ്തയ്ക്ക് അനുകൂലം
മണ്ണാര്‍ക്കാട്: കാന്തപുരം വിഭാഗത്തിന്റെ അക്രമത്തെ തുടര്‍ന്ന് പൂട്ടിയിട്ട കൊടക്കാട് മനാറുല്‍ ഇസ്്ലാം മദ്റസ തുറക്കാന്‍ വിധിയായി. പ്രശ്നത്തെ കുറിച്ച് അന്വേഷിച്ച് ഇരു വിഭാഗങ്ങളെയും വിസ്തരിച്ച് റവന്യൂ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റാണ് മദ്റസ സമസ്തയുടെതാണെന്ന് വിധി പ്രഖ്യാപിച്ചത്. നാല് മാസങ്ങള്‍ക്ക് മുന്‍പ് രാവിലെ മദ്റസയില്‍ പഠനം നടന്നുകൊണ്ടിരിക്കെ ഏതാനും കാന്തപുരം വിഭാഗക്കാര്‍ അതിക്രമിച്ച് കയറി അക്രമം നടത്തുകയായിരുന്നു.
അക്രമത്തില്‍ നാല് വിദ്യാര്‍ഥികള്‍ക്കും ഉസ്താദുമാര്‍ക്കും അക്രമം തടയാനെത്തിയ നാട്ടുകാര്‍ക്കും പരുക്കേല്‍ക്കുകയും ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അക്രമത്തെ തുടര്‍ന്ന് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് മദ്റസ പൂട്ടിച്ച വിഘടിത വിഭാഗം മഹല്ലിലെ മതപഠനം തടയാന്‍ ആസൂത്രിത ശ്രമം നടത്തുകയായിരുന്നു.
അനുകൂലമായ വിധിയെ തുടര്‍ന്ന് കൊടക്കാട് മഹല്ല് ഖാസി സയ്യിദ് പി.കെ ഇമ്പിച്ചി കോയ തങ്ങള്‍ ഇന്നലെ മദ്റസ തുറന്ന് പഠന പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."