രജീഷിനെ ഉടന്‍ അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: പോരാട്ടം നേതാവ് എം. എന്‍ രാവുണ്ണിക്ക് കോഴിക്കോട്ട് മുറിയെടുത്തു നല്‍കിയതിന്റെ പേരില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് നിയമവിരുദ്ധ പ്രവര്‍ത്തന തടയല്‍ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസില്‍ വടകര സ്വദേശി രജീഷ് കൊല്ലക്കണ്ടിയെ ഉടന്‍ അറസ്റ്റു ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. യു.എ.പി.എ ചുമത്തിയ കേസുകള്‍ പുന: പരിശോധിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുന്നതുവരെ രജീഷിനെ അറസ്റ്റു ചെയ്യില്ലെന്നാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കിയത്. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രജീഷ് നല്‍കിയ ഹരജി സര്‍ക്കാര്‍ അഭിഭാഷകന്റെ വിശദീകരണം കണക്കിലെടുത്ത് പത്തു ദിവസം കഴിഞ്ഞു പരിഗണിക്കാന്‍ മാറ്റി.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വയനാട് തലപ്പുഴ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഞ്ചാം പ്രതിയാണ് രജീഷ്. നിലമ്പൂര്‍ വനമേഖലയില്‍ പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ മരിച്ച മാവോയിസ്റ്റ് നേതാക്കളുടെ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കൊണ്ടുവന്നപ്പോള്‍ രാവുണ്ണിയും ഇവരോടൊപ്പം എത്തിയിരുന്നു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരനായ രജീഷ് ഇപ്പോള്‍ ഇതിന്റെ പേരില്‍ സസ്‌പെന്‍ഷനിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."