ജൈവവൈവിധ്യ പുരസ്‌കാരം:അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ : ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു.
മികച്ച ജൈവവൈവിധ്യപരിസ്ഥിതി സംരക്ഷകന്‍, നാടന്‍ വിളയിനങ്ങളുടെ, വളര്‍ത്തുമൃഗയിനങ്ങളുടെ സംരക്ഷകന്‍,പരമ്പരാഗത നാട്ടറിവുകളുടെ സംരക്ഷകന്‍, ജൈവവൈവിധ്യംപരിസ്ഥിതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ഫീച്ചറുകള്‍ പ്രസിദ്ധീകരിച്ച പത്രപ്രവര്‍ത്തകന്‍ (ഇംഗ്ലീഷ്, മലയാളം), വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ടി.വി. റിപ്പോര്‍ട്ട്‌ഡോക്യുമെന്ററി, ജൈവവൈവിധ്യ സംരക്ഷണവുമായി ബന്ധപ്പെട്ട മികച്ച ഗവേഷകന്‍, മികച്ച ജൈവകര്‍ഷകന്‍, മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, മികച്ച ജൈവവൈവിധ്യ ക്ലബ്ബ്, മികച്ച ജൈവവൈവിധ്യ പരിസ്ഥിതി സംഘടന, ജൈവവൈവിധ്യപരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന മികച്ച സ്‌കൂള്‍, കോളജ് എന്നിവയ്ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കുന്നത്. അപേക്ഷകളും അനുബന്ധരേഖകളും ഫെബ്രുവരി ആറിനു മുമ്പ് മെമ്പര്‍ സെക്രട്ടറി, കേരളസംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, എല്‍-14, ജയ് നഗര്‍, മെഡിക്കല്‍ കോളജ് പി.ഒ., തിരുവനന്തപുരം-695011 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും ംംം.സലൃമഹമയശീറശ്‌ലൃശെ്യേ.ീൃഴ. എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. വിശദവിവരത്തിന് ഫോണ്‍: 0471- 2553135, 2554740.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."