കോണ്‍ഗ്രസ് വിട്ടവരെയും അകന്നു കഴിയുന്നവരെയും മുഖ്യധാരയിലെത്തിക്കുമെന്ന് എം ലിജു
ആലപ്പുഴ:കോണ്‍ഗ്രസ് പാര്‍ട്ടിവിട്ടവരെയും അകന്നു കഴിയുന്നവരെയും മുഖ്യധാരയിലെത്തിക്കാനുളള ശ്രമമാണ് താന്‍ ആദ്യഘട്ടം നടത്തുകയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം ലിജു പറഞ്ഞു.
ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ലിജു. എല്ലാ വിഭാഗങ്ങളുമുള്‍പ്പെടുന്ന ബഹുജന പാര്‍ട്ടിയാക്കി കോണ്‍ഗ്രസിനെ മാറ്റും. യുവത്വത്തിന്റെയും പരിചയ സമ്പത്തിന്റെയും മിശ്രിതമായി കോണ്‍ഗ്രസിനെ മാറ്റാനാണ് തന്റെ പരിശ്രമം. പ്രകടന പരതയ്ക്കപ്പുറം സംഘടനയെ താഴെത്തട്ടില്‍ ശക്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കുന്നത്. പോഷക സംഘടനകളുടെ പ്രവര്‍ത്തന സ്വാതന്ത്യം ഉറപ്പുവരുത്തുന്നതിനൊപ്പം പ്രവര്‍ത്തനം ശക്തമാ ക്കാനുള്ള നീക്കങ്ങളും നടത്തും.
വ്യക്തിപരമായി ഒരു സമുദായ നേതാവിനോടും തനിക്ക് വിരോധമില്ല. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ അധ്യക്ഷനെന്ന നിലയില്‍ ആരുമായും ഒരു സംഘര്‍ഷ നിലപാട് സ്വീകരിക്കാന്‍ താത്പര്യപ്പെടുന്നില്ല. അതേസമയം കോണ്‍ഗ്രസിന്റെ നയപരിപാടികള്‍ക്കെതിരായ പ്രവര്‍ത്തനങ്ങളുണ്ടായാല്‍ ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്യും.
വിഷയങ്ങളെ അതിന്റെ മെറിറ്റിന്റെ അടിസ്ഥാന ത്തിലായിരിക്കും സമീപിക്കുക. ജില്ലയില്‍ പരമ്പരാഗത മേഖലയും കാര്‍ഷിക മത്സ്യമേഖലയും നേരിടുന്ന പ്രതിസന്ധിക ളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കു മെന്നും അദ്ദേഹം പറഞ്ഞു. വികസന കാര്യങ്ങളടക്കമുള്ള പൊതുവിഷയ ങ്ങളില്‍ യോജിച്ചുള്ള പ്രവര്‍ത്തനം നടത്തുമെന്ന് ലിജു പറഞ്ഞു. ക്രിയാത്മാക സഹകരണമാണ് ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി ഇത്തരം വിഷയങ്ങളില്‍ സ്വീകരിക്കുക. എന്നാല്‍ രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കേണ്ട ഘട്ടങ്ങളില്‍ അത്തരം നടപടികള്‍ സ്വീകരിക്കു മെന്നും എം. ലിജു പറഞ്ഞു.
പ്രസ്‌ക്ലബ് ഹാളില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പ്രസ് ക്ലബ് പ്രസിഡന്റ് വി.എസ്. ഉമേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. ഹരികൃഷ്ണന്‍ സ്വാഗതവും ജില്ലാ കമ്മറ്റിയംഗം എസ്.ഡി. വേണുകുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."