ത്രിതല പഞ്ചായത്ത് പദ്ധതികള്‍ കണ്ടറിയാന്‍ ഗോവാ സംഘം ജില്ലയില്‍
ആലപ്പുഴ:ത്രിതലപഞ്ചായത്തുകളും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന വിവിധ പ്രാദേശിക നേരിട്ടു വിലയിരുത്തുന്നതിനും ഗോവയില്‍ നിന്നുള്ള റൂറല്‍ ലൈവ്‌ലി ഹുഡ് മിഷന്‍ സംഘം ആലപ്പുഴയില്‍ എത്തി.
ത്രിതല പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി രൂപീകരണ പ്രക്രിയ, നടത്തിപ്പ്, ഗ്രാമസഭസംഘാടനവും പ്രവര്‍ത്തനങ്ങളും, തൊഴിലുറപ്പ് പദ്ധതി, കാര്‍ഷികമേഖലയിലെ ഇടപെടലുകള്‍, കുടുംബശ്രീ സംവിധാനം, ആശ്രയപദ്ധതി, ബഡ്‌സ്, ബാലസഭ, വിവിധ സര്‍ക്കാര്‍ സ്ഥാനങ്ങള്‍ എന്നിവ പഠനവിധേയമാക്കും. മാരാരിക്കുളം വടക്ക്്, ചേന്നംപള്ളിപ്പുറം ഗ്രാമപഞ്ചായത്തുകളില്‍ സംഘം പര്യടനം നടത്തും. ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പ്രസിഡന്റ് ജി. വേണുഗോപാല്‍ വിശദീകരിച്ചു. വൈസ് പ്രസിഡന്റ് ദലീമ ജോജോ, ജില്ലാപഞ്ചായത്തംഗങ്ങളായ സിന്ധു വിനു, സുമ എന്നിവര്‍ സംസാരിച്ചു. കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോ-ഓഡിനേറ്റര്‍ കവിതാ രാജേഷ് കുടുംബശ്രീയുടെ വിവിധ പദ്ധതികള്‍ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്തും കുടുംബശ്രീ മിഷനും ചേര്‍ന്ന് സംഘത്തിന് സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."