എടത്തിരുത്തിയില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം
ചെന്ത്രാപ്പിന്നി: എടത്തിരുത്തിയില്‍ സി.പി.എം ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘട്ടനം. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ മകന് ഉള്‍പ്പെടെ രണ്ടു പേര്‍ക്ക് പരുക്ക്. എടത്തിരുത്തി ബാലബോധിനി ബ്രാഞ്ച് സെക്രട്ടറി അജയ് കുമാറിന്റെ മകന് ജിഷ്ണു, ബി.ജെ.പി പ്രവര്‍ത്തകനായ എടത്തിരുത്തി തേവര് പുരയ്ക്കല്‍ അമല്‍ കൃഷ്ണ എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇന്നലെ ഉച്ചക്ക് ഒരുമണിയോടെ കുമ്പളപറമ്പ് സെന്ററില്‍ വെച്ചായിരുന്നു സംഘട്ടനം. ബൈക്കിലെത്തിയ അമല്‍ കൃഷ്ണയും സുഹൃത്തുക്കളും മാരകായുധങ്ങളുപയോഗിച്ച് തന്നെ ആക്രമിക്കുകയായിരുന്നു വെന്ന് പരുക്കേറ്റ ജിഷ്ണു പറഞ്ഞു.
നടന്നു പോകുന്നതിനിടെ പുറകിലൂടെയെത്തിയായിരുന്നു ആക്രമണം.തലയ്ക്ക് പരുക്കേറ്റ ജിഷ്ണുവിനെ ആദ്യം വലപ്പാട് ഗവ. ആശുപത്രിയിലും പിന്നീട് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതേസമയം ബൈക്കില്‍ പോവുകയായിരുന്ന തന്നെയും സുഹൃത്തുക്കളെയും ജിഷ്ണു വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് അമല്‍ കൃഷ്ണയും ആരോപിച്ചു. അമല്‍ കൃഷ്ണയെ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."