സിവില്‍ സര്‍വീസ് അഴിമതി വിമുക്തമാക്കാന്‍ ജീവനക്കാര്‍ ശ്രദ്ധിക്കണമെന്ന് മന്ത്രി പി തിലോത്തമന്
ആലപ്പുഴ: അവകാശത്തിന് വേണ്ടി യോജിച്ച് പോരാട്ടം നടത്തുന്ന ജീവനക്കാര്‍ സിവില്‍ സര്‍വ്വീസ് അഴിമതി വിമുക്തമാക്കാനും ശ്രദ്ധിക്കണമെന്ന് ഭക്ഷ്യ-സിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമന് പറഞ്ഞു.
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ 1967 ല്‍ നടന്ന ആദ്യ പണിമുടക്കിന്റെ 50-ാം വാര്‍ഷികത്തില്‍ ജോയിന്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ നടന്ന സമര സ്മരണാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1967 ലെ സമരത്തില്‍ ജില്ലയില്‍ നേതൃത്വം നല്കിയ പൂര്‍വ്വകാല നേതാക്കളായ രാമഭദ്രന്, ടി ഡി രാജന് എന്നിവരെ സമ്മേളനത്തില്‍ ആദരിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ജെ ഹരിദാസ് അധ്യക്ഷത വഹിച്ചു.
സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ്, എന്‍ ജി ഒ യൂണിയന് ജില്ലാ സെക്രട്ടറി എ എ ബഷീര്‍, ജോയിന്റ് കൗണ്‍സില്‍ വൈസ് ചെയര്മാന് ആര് ഉഷ, വര്‍ക്കേഴ്സ് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ എം ഷിറാസ്, സീനിയര്‍ സിറ്റിസണ്‍ സര്‍വ്വീസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ടി ആര് ബാഹുലേയന് എന്നിവര്‍ സംസാരിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി പി എസ് സന്തോഷ്കുമാര്‍ സ്വാഗതവും എസ് അജയസിംഹന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."