വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള പൊലിസ് മര്‍ദനം: പ്രതിഷേധം ശക്തമാവുന്നു
ഈരാറ്റുപേട്ട: ബൈക്കില്‍ ഹെല്‍മറ്റ് വയ്ക്കാതെ മൂവര്‍ സംഘം സഞ്ചരിച്ചെന്ന പേരില്‍ അരുവിത്തുറ കോളജ് വിദ്യാര്‍ഥികളായ ഷെബിന്‍ ഷാഹുല്‍, അന്‍വര്‍ ഷാ, അല്‍ഫാസ് എന്നിവരെ മര്‍ദിക്കുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്ത നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
രണ്ടാഴ്ച മുമ്പാണ് സംഭവം. ഈരാറ്റുപേട്ടക്കാരായ വിദ്യാര്‍ഥികളെയാണു പാലാ പൊലിസ് സ്റ്റേഷനിലെത്തിച്ച് ക്രൂര മര്‍ദനത്തിന് ഇരയാക്കുകയും വംശീയ അധിക്ഷേപം നടത്തുകയും ചെയ്തത്.
മര്‍ദ്ദനം പുറത്തു പറഞ്ഞാല്‍ കഞ്ചാവ് കേസില്‍ പ്രതിയാക്കുമെന്ന പറഞ്ഞ് ഭീഷണിപ്പെടുത്തിയതിനാല്‍ ഈ സംഭവം വിദ്യാര്‍ഥികള്‍ പുറത്ത് പറയാതിരുന്നത്. എന്നാല്‍ ഒരു വിദ്യാര്‍ഥിയെ പൊലിസ് ബുട്ടിട്ട് ചവിട്ടിയിരുന്നു. ചവിട്ടിയിടത്ത് വൃണം ഉണ്ടായതിനെ തുടര്‍ന്ന് മതാപിതാക്കള്‍ കാരണം ചോദിച്ചറിഞ്ഞപ്പോളാണ് മര്‍ദന വിവരം പുറത്ത് അറിയുന്നത്.
പീഡനത്തിനിരയായ വിദ്യാര്‍ഥികളെ ആന്റോ ആന്റണി എം.പി, പി.സി ജോര്‍ജ് എം.എല്‍.എ, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ,മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് പി.എം ഷെരീഫ് വിവിധ രാഷ്ടീയ നേതാക്കള്‍ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. കുററക്കാരായ പൊലിസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നു നേതാക്കള്‍ ആവശൃപ്പെട്ടു.
മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പൊലിസ് ചീഫ് ,മനുഷ്യാവകാശ കമ്മിഷന് എന്നിവര്‍ക്ക് വിദ്യാര്‍ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."