കരാര്‍ നിയമനം
തൃശൂര്‍: കേരള സ്റ്റേറ്റ് ലാന്റ് യൂസ് ബോര്‍ഡിന്റെ തൃശൂര്‍ റീജിയണല്‍ ഓഫിസിലേക്ക് വിവിധ പദ്ധതികള്‍ക്കായി പ്രോജക്ടുകള്‍ തയ്യാറാക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ ആവശ്യമുണ്ട്. അഗ്രിക്കള്‍ച്ചര്‍ ഓഫിസര്‍ - ഒഴിവുകള്‍ 2. കാലാവധി 2017 മാര്‍ച്ച് 31 വരെ അല്ലെങ്കില്‍ പ്രോജക്ട് തീരുന്നത് വരെ.
യോഗ്യത ബി.എസ്. അഗ്രിക്കള്‍ച്ചര്‍. പ്രതിമാസ വേതനം 25000 രൂപ. (കണ്‍സോളിഡേറ്റഡ് പേ). അഗ്രിക്കള്ച്ചര്ഹോര്ട്ടികള്ച്ചര്സോയില് സയന്‍സ് മുതലായവയില്‍ ബിരുദാനന്തര ബിരുദംഗവേഷണം, കാര്‍ഷിക വിജ്ഞാന വ്യാപനത്തിലോ പ്രകൃതി വിഭവ പരിപാലനവുമായി ബന്ധപ്പെട്ട പ്രോജക്ടുകളിലോ പ്രവൃത്തി പരിചയം എന്നിവ അഭിലഷണീയം.
റിസര്‍ച്ച് അസിസ്റ്റന്റ് - ഒഴിവ് 1. കാലാവധി 20107 മാര്‍ച്ച് 31 അല്ലെങ്കില്‍ പ്രോജക്ട് തീരുന്നത് വരെ. യോഗ്യത സ്റ്റാറ്റിസ്റ്റിക്സ് ഇക്കണോമിക്സ്ജിയോഗ്രാഫി എന്നിവയിലേതിലെങ്കിലുമുളള ബിരുദാനന്തരബിരുദം.
പ്രകൃതി വിഭവ പരിപാലന പ്രോജക്ടുകളില്‍ ഫീല്‍ഡ് പ്രവര്‍ത്തനം. ഗവേഷണത്തിലുളള പ്രവൃത്തിപരിചയം അഭിലഷണീയം. പ്രതിമാസം 15000 രൂപ പ്രതിഫലമായി ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."